Tuesday, June 17, 2025
Homeകേരളംനടി വിദ്യാ ബാലന്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം.

നടി വിദ്യാ ബാലന്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം.

മുംബൈ ;ചലച്ചിത്രനടി വിദ്യാ ബാലന്റെ പേരിൽ പണം തട്ടിയെടുക്കാൻ ശ്രമം. സംഭവത്തിൽ നടി മുംബൈ പൊലീസിൽ പരാതി നൽകി. വിദ്യാ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം, ജി മെയിൽ ഐഡികൾ ഉണ്ടാക്കി ജോലി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതായാണ് പരാതി. നടിയുടെ മാനേജർ അദിതി സന്ധുവാണ് കേസ് ഫയൽ ചെയ്തത്. പരാതിയിൽ ഐടി ആക്ട് പ്രകാരം കേസെടുത്തു.

തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങിയ ശേഷം നിരവധി വ്യക്തികളെ ബന്ധപ്പെട്ട് ജോലി വാ​ഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ടുവെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. സിനിമ പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വിദ്യാ ബാലന് കീഴിൽ തൊഴിലവസരങ്ങൾ ഉണ്ടെന്നായിരുന്നു അക്കൗണ്ട് നിർമിച്ചവർ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് സിനിമ പ്രവർത്തർ സമീപിച്ചതോടെയാണ് തട്ടിപ്പ് നടിയുടെ ശ്രദ്ധയിൽപ്പെട്ടത്.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ