Saturday, July 27, 2024
Homeകേരളംഅവധിക്കാലത്ത് മുങ്ങിമരണങ്ങൾ വ്യാപകമാകുന്നു ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പോലീസ്.

അവധിക്കാലത്ത് മുങ്ങിമരണങ്ങൾ വ്യാപകമാകുന്നു ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പോലീസ്.

വേനലവധിക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വ്യാപകമാവുകയാണ്. അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുട്ടികളും ചെറുപ്പക്കാരും ആണ് പലപ്പോഴും ഇത്തരം അപകട മരണങ്ങൾക്ക് ഇരയാകുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് കേരള പോലീസ്. ജലാശയങ്ങളിലേക്ക് ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പോലീസ് അവധിക്കാലത്ത് മുൻകരുതൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

അവധിക്കാലയാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കാം. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നതെന്ന് വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഏപ്രിൽ, മെയ് മാസങ്ങളിലാണ് അപകടങ്ങൾ കൂടുതലും.

പരിചയമില്ലാത്ത സ്ഥലങ്ങളിൽ അമിത ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലേയ്ക്ക് ഇറങ്ങാതിരിക്കുക. ജലാശയങ്ങളിലെ ഗർത്തങ്ങളും ചുഴികളും മുൻകൂട്ടി മനസ്സിലാക്കാൻ കഴിയില്ല. ജലാശയങ്ങൾ, വഴുക്കുള്ള പാറക്കെട്ടുകൾ എന്നിവിടങ്ങളിൽ അതിസാഹസികത കാണിക്കുമ്പോഴും റീൽസ് പകർത്താൻ ശ്രമിക്കുമ്പോഴും അപകടത്തിൽ പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments