Tuesday, September 15, 2026
Homeകേരളംകൂട്ടുകാർക്കൊപ്പം കുളിക്കാനെത്തി ; പാറയിടുക്കിൽ അകപ്പെട്ട് യുവാവിന് ദാരുണാന്ത്യം.

കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തി ; പാറയിടുക്കിൽ അകപ്പെട്ട് യുവാവിന് ദാരുണാന്ത്യം.

തൃശ്ശൂർ : വാൽപ്പാറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. വാൽപ്പാറയിലെ വെള്ളമല ടണലിൽ കുളിക്കുന്നതിനിടെ പാറയിടുക്കിൽ അകപ്പെട്ടതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്. വാൽപ്പാറ കോ-ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണൻ എന്ന 26 വയസ്സുകാരനാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കൂട്ടുകാർക്ക് ഒപ്പം ശ്യാം കൃഷ്ണൻ വെള്ളമല ടണലിൽ കുളിക്കാനായി പോയിരുന്നത്. കുളിക്കുന്നതിനിടയിൽ പാറയിടുക്കിൽ അകപ്പെട്ട ശ്യാമിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

വാൽപ്പാറയിലെ ബന്ധുവിനോടൊപ്പം തുണിക്കട നടത്തിവരുന്നയാളാണ് ശ്യാം കൃഷ്ണൻ. ശ്യാം കൃഷ്ണന്റെ മൃതദേഹം നിലവിൽ വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ