Sunday, December 8, 2024
Homeകേരളം'1.72 ലക്ഷം ഇരട്ട വോട്ടുകൾ'; ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് അടൂർ പ്രകാശ്.

‘1.72 ലക്ഷം ഇരട്ട വോട്ടുകൾ’; ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് അടൂർ പ്രകാശ്.

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന ആരോപണവുമായി യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ്. ഒരേ ബൂത്തിൽ തന്നെ വോട്ടമാർക്ക് ഇരട്ട വോട്ടുണ്ടെന്നും മരിച്ചവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘ഇത്തവണ 1,72,000 വോട്ടുകൾ ഇരട്ട വോട്ടുകളാണ്. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നു. 58,000 ഇരട്ട വോട്ടുകൾ ചെയ്യുന്നത് കഴിഞ്ഞതവണ തടഞ്ഞു. ഒരാളെ പോലും വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്യരുത് എന്നാണ് സർക്കാർ നിലപാട്. ഇരട്ടവോട്ടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ നിഷേധാത്മക നിലപാടാണ് ഉള്ളത്’, അ​ദ്ദേഹം ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments