Saturday, July 27, 2024
Homeകേരളംഏപ്രിൽ ഒന്നുമുതൽ കേന്ദ്രം അവശ്യമരുന്ന്‌ വില കൂട്ടും.

ഏപ്രിൽ ഒന്നുമുതൽ കേന്ദ്രം അവശ്യമരുന്ന്‌ വില കൂട്ടും.

തിരുവനന്തപുരം; വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അണുബാധയ്ക്കെതിരായ മരുന്നുകൾ തുടങ്ങി 800 അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ പെടുന്നവയുടെ വിലയിൽ 0.005 ശതമാനം വർധിപ്പിക്കാനാണ്‌ തീരുമാനം. മുൻവർഷങ്ങളിൽ 10, 12 ശതമാനം വില വർധനയ്‌ക്ക്‌ കേന്ദ്രാനുമതി ഉണ്ടായിരുന്നു. എല്ലാ വർഷവും അവശ്യമരുന്നുകളുടെ വില വർധിപ്പിക്കാറുണ്ട്‌. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്‌ അതോറിറ്റിയാണ്‌ വില തീരുമാനിക്കുക. തുടർന്ന്‌, കേന്ദ്രസർക്കാർ അംഗീകാരത്തിനായി നൽകും. ഇത്തവണ തെരഞ്ഞെടുപ്പ്‌ മുൻകണ്ടാണ്‌ വിലവർധന ശതമാനം സാധാരണ വർഷങ്ങളേക്കാൾ കുറച്ചത്‌.

ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ, പാരസെറ്റമോൾ, മോർഫിൻ, അഡ്രിനാലിൻ, സിട്രിസിൻ, പാമ്പിൻ വിഷത്തിനെതിരായ ആന്റിസെറം, സാൽബുറ്റമിൻ, സാലിസിലിക്‌ ആസിഡ്‌, പേവിഷ വാക്സിൻ, ബിസിജി, ഡിപിടി, ഹെപ്പറ്റൈറ്റിസ്‌ ബി, ജപ്പാൻ ജ്വരം, അഞ്ചാം പനി, ടെറ്റനസ്‌ എന്നിവയ്ക്കുള്ള വാക്സിനുകൾ, സ്റ്റിറോയിഡുകൾ, വിവിധ സിറപ്പുകൾ എന്നിവയുടെയെല്ലാം വില കൂടും. പനി, വിളർച്ച, കോവിഡ്‌ എന്നീ രോഗങ്ങൾക്കടക്കം ഉപയോഗിക്കുന്നതാണ്‌ ഈ മരുന്നുകൾ. എല്ലാ വർഷങ്ങളിലും വിലവർധന സ്വകാര്യ മരുന്നുനിർമാണ കമ്പനികൾക്ക്‌ കോടികളുടെ ലാഭമാണ്‌ ഉണ്ടാക്കിയത്‌. വാർഷികവരുമാനത്തിൽ 12‌ മുതൽ 13ശതമാനംവരെ വർധന ചില കമ്പനികൾ നേടി.

തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട്‌ സംബന്ധിച്ച വിവരങ്ങളിലും ഫാർമ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ട്‌. 52 കോടിയുടെ ബോണ്ട്‌ വാങ്ങിയ അരബിന്ദോ ഫാർമയാണ്‌ ഇതിൽ ഒന്നാമത്‌. ഇതിൽ പകുതിയും ബിജെപിക്കാണ്‌ ലഭിച്ചത്‌. ഹെട്ടറോ ഡ്രഗ്‌സ്‌ ലിമിറ്റഡ്‌, എംഎസ്‌എൻ ഫാർമ കം പ്രൈവറ്റ്‌ ലിമിറ്റഡ്‌, നാട്‌കോ ഫാർമ ലിമിറ്റഡ്‌ തുടങ്ങിയ മരുന്നുനിർമാണ കമ്പനികളും പട്ടികയിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments