Monday, September 16, 2024
Homeകേരളംപാലായില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍; രക്തം വാർന്ന നിലയിൽ കുഞ്ഞുങ്ങളുടെ മൃതദേഹം.

പാലായില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍; രക്തം വാർന്ന നിലയിൽ കുഞ്ഞുങ്ങളുടെ മൃതദേഹം.

കോട്ടയം∙ പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ഉരുളികുന്നം കുടിലിപ്പറമ്പിൽ ജെയ്‌സൺ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കൽ കുടുംബാംഗം മെറീന (28) മക്കളായ ജെറാൾഡ് (4),ജെറീന (2), ജെറിൽ (7 മാസം) എന്നിവരാണ് മരിച്ചത്.

ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. ഇന്ന് (ചൊവ്വാഴ്ച) രാവിലെയായിരുന്നു സംഭവം.

വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇയാൾ ഒരു വർഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബർ ഫാക്ടറിയിലെ ഡ്രൈവറാണ് ഇയാൾ.

ഇന്ന് രാവിലെ ഏഴിന് ജെയ്‌സൺ സഹോദരനെ വിളിച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments