Monday, June 23, 2025
Homeകേരളംസംസ്ഥാനത്ത്‌ ശമ്പളവും പെൻഷനും മുടങ്ങില്ല; ധനകാര്യ മന്ത്രി.

സംസ്ഥാനത്ത്‌ ശമ്പളവും പെൻഷനും മുടങ്ങില്ല; ധനകാര്യ മന്ത്രി.

സംസ്ഥാനത്ത്‌ ശമ്പളവും പെൻഷനും മുടങ്ങില്ല. ഇക്കാര്യം ഉറപ്പ്‌ തരുന്നു.സാങ്കേതികമായ ചില കാരണങ്ങൾകൊണ്ടാണ്‌ ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നത്. സാധാരണ ഗതിയിൽ കിട്ടേണ്ട 13,000 കോടി രൂപ ഈ മാസം കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഏഴാം തീയതിയോടെ സുപ്രീം കോടതിയിൽ കേരളത്തിന്റെ കേസ്‌ പരിഗണിക്കും.

സംസ്ഥാനത്തിന്റെ ആകെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ്‌ കേന്ദ്രനീക്കം. എന്നാൽ ഇതുകൊണ്ട്‌ ശമ്പളവും പെൻഷനും മുടങ്ങില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്‌. 13,600 കോടി തരുന്നില്ല എന്നത്‌ വലിയ തോതിൽ നമ്മളെ ബാധിച്ചിട്ടുണ്ട്‌. കേസിന്‌ പോയില്ലെങ്കിലും കിട്ടേണ്ട പണമാണിത്‌. എന്ന് കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ