Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കുട്ടനാട്ടിലെ സംരംഭകരായ വനിതകളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ആദരിച്ചു. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംകുട്ടനാട്ടിലെ സംരംഭകരായ വനിതകളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ആദരിച്ചു.

കുട്ടനാട്ടിലെ സംരംഭകരായ വനിതകളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ആദരിച്ചു.

കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കർഷക തൊഴിലാളി കുടുംബങ്ങളിലെ സാധാരണക്കാരായ വീട്ടമ്മമാർക്ക് കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ്റെയും കുടുംബത്തിൻ്റെയുംസ്വീകരണം.

രുചി കാറ്ററിംഗ് യൂണിറ്റിന് നേതൃത്വം നൽകുന്ന ഷീലാ ദേവരാജ് നെയും 35 അംഗ വനിതാ കാറ്ററിംഗ് ടീമിനെയുമാണ് രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിച്ചുവരുത്തി ആദരിച്ചത്.

രാജ്ഭവനിലെത്തിയ തൻ്റെ പ്രത്യേക അതിഥികൾക്ക് നേരിട്ട് ഉച്ചഭക്ഷണം വിളമ്പി നൽകുകയും ഭാര്യാസമേതം എല്ലാവരോടുമൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

രാജ്ഭവനിൽ അപ്രതീക്ഷിത വരവേൽപ്പു ലഭിച്ച വീട്ടമ്മമാരുടെ സന്തോഷവും വിസ്മയവും അവരുടെ മുഖത്തു പ്രകടമായിരുന്നു. കുട്ടനാട്ടിൽ നിന്ന് പ്രത്യേക ബസ് പിടിച്ചാണ് സംഘം രാജ്ഭവനിൽ എത്തി മടങ്ങിയത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ