Friday, July 26, 2024
Homeകേരളംതെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയോധികർക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു.

തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയോധികർക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു.

കോഴിക്കോട് :തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയോധികർക്കും നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. കോഴിക്കോട് ചേളന്നൂരിലാണ് തെരുവുനായ ആക്രമണമുണ്ടായത്.ചേളന്നൂർ പഞ്ചായത്ത് ഓഫീസിന് പുറകിലൂടെയുള്ള കനാൽ റോഡിലൂടെ സൈക്കിളിൽ വരികയായിരുന്ന കുളങ്ങരപ്പറമ്പത്ത് താഴത്ത് വാസുവിനെയാണ് ആദ്യം നായ ആക്രമിച്ചത്.

തുടർന്ന് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന എടക്കണ്ടത്തിൽ മീത്തൽ സരോജിനിയുടെ മുഖത്ത് കടിച്ചു. പുതുക്കുടി മീത്തൽ ദേവിക്കും വീട്ടുമുറ്റത്ത് വെച്ച് കൈക്ക് കടിയേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments