Monday, December 9, 2024
Homeകേരളംവിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ തീരുമാനിച്ച് റെയിൽവേ.

വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ തീരുമാനിച്ച് റെയിൽവേ.

തിരുവനന്തപുരം: വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചു.

നാഗർകോവിൽ ജങ്‌ഷൻ –-താംബരം പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ സ്‌പെഷ്യൽ (06012) ജൂൺ 30 ‌വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും.

താംബരം – നാഗർകോവിൽ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ സ്‌പെഷ്യൽ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്‌ചകളിലും ചെന്നൈ സെൻട്രൽ–-കൊച്ചുവേളി പ്രതിവാര എക്‌സ്‌പ്രസ്‌ (06043) ജൂലൈ മൂന്ന്‌വരെയുള്ള ബുധനാഴ്‌ചകളിലും കൊച്ചുവേളി –

ചെന്നൈ സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌ (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്‌ചകളിലും സർവീസ്‌ നടത്തും. അതേസമയം കെഎസ്‌ആർ ബംഗളൂരു–- കന്യാകുമാരി ഐലന്റ്‌ എക്‌സ്‌പ്രസ്‌,

കന്യാകുമാരി – ചെന്നൈ എഗ്‌മൂർ സൂപ്പർഫാസ്‌റ്റ്‌ എന്നീ ട്രെയിനുകളില്‍ എസി എക്കണോമി കോച്ചും അനുവദിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments