Sunday, April 19, 2026
Homeകേരളംഅമ്മയുടെ അറിവോടെ 9-കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; പ്രതിക്ക് 80 വർഷം കഠിനതടവ്, അമ്മയ്ക്ക് 3 വർഷം.

അമ്മയുടെ അറിവോടെ 9-കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; പ്രതിക്ക് 80 വർഷം കഠിനതടവ്, അമ്മയ്ക്ക് 3 വർഷം.

പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ അമ്മയുടെ അറിവോടെ രണ്ടാനച്ഛന്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷംരൂപ പിഴയും വിധിച്ച് കോടതി. കേസിൽ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മൂന്നുവര്‍ഷം തടവും ഒരു ലക്ഷംരൂപ പിഴയും വിധിച്ചിട്ടുണ്ട്. പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.

2023-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ 45 വയസ്സുകാരനായ പ്രതി വീട്ടില്‍വെച്ച് അമ്മയുടെ അറിവോടെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവ് എസ്റ്റേറ്റ് പടി സ്വദേശിയാണ് പ്രതി. പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടിതി ഉത്തരവിട്ടു.

ചാലിശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 17 സാക്ഷികളെ വിസ്തരിച്ച് 23 രേഖകള്‍ ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com