Saturday, July 27, 2024
Homeകേരളംകേക്ക് നിർമാണ പരിശീലകയായി ഫർസാന

കേക്ക് നിർമാണ പരിശീലകയായി ഫർസാന

കോട്ടയ്ക്കൽ.–ഒൻപതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കു കേക്ക് നിർമാണത്തിൽ പരിശീലനം നൽകാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫർസാന പുല്ലൂർശങ്ങാട്ടിൽ. കേന്ദ്ര വനിത, ശിശു വികസന വകുപ്പ് സംസ്ഥാനത്തെ പെൺകുട്ടികൾക്കായി ആദ്യമായി നടത്തുന്ന “ബേഠി ബച്ചാവോ ബേഠി പഠാവോ” പദ്ധതിയുടെ ഭാഗമായാണ് രണ്ടാഴ്ച നീണ്ട പരിശീലനം കോട്ടയ്ക്കലിൽ നടന്നത്.
വിദ്യാർഥികളെ പഠനത്തിനൊപ്പം
സ്വയംതൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തിനാവശ്യമായ പണം കണ്ടെത്താൻ ഇതുവഴി അവർക്കു കഴിയും. ഓരോ ജില്ലയ്ക്കും വ്യത്യസ്ത മേഖലകളാണ് അനുവദിച്ചത്. കേക്ക് നിർമാണമാണ് ജില്ലയ്ക്കു ലഭിച്ചത്. പരിശീലനത്തിൽ ഭിന്നശേഷിക്കാർ അടക്കം 15 വിദ്യാർഥികൾ പങ്കെടുത്തു. ഇവർക്കു ഉടൻ പരീക്ഷ നടത്തി വിജയികൾക്കു സർട്ടിഫിക്കറ്റ് നൽകും. 10 വർഷമായി ഭക്ഷണനിർമാണ രംഗത്തുള്ള ഫർസാന സർക്കാർ പദ്ധതിയുമായി സഹകരിക്കുന്നത് ഇതാദ്യമാണ്.
മാതാവ് വഴി ലഭിച്ച കൈപ്പുണ്യം
— – – – – – – – –
കേക്ക് മാത്രമല്ല., അച്ചാർ, ബിരിയാണി, പുഡ്ഡിങ്, ചോക്ലേറ്റ്, രസഗുള, പത്തിരി തുടങ്ങിയ ഒട്ടേറെ ഇനങ്ങൾ ഞ്ഞൊടിയിട കൊണ്ടു ഒരുക്കും ഫർസാന. ഉമ്മ ആസ്യയാണ് രുചിമേള വഴിയിലെ ഗുരു. ബേക്കറി ഇനങ്ങൾ അടക്കം ഉണ്ടാക്കിയിരുന്ന ആസ്യയുടെ നിഴലായി കൂടെ നടന്നും മാസികകളിലും മറ്റും വന്ന കുറിപ്പുകൾ വായിച്ചുമാണ് പാചകവിധി പഠിച്ചത്. സ്വന്തമായി ഉണ്ടാക്കിയ വിഭവങ്ങൾ
അയൽക്കാർക്കു നൽകി. നല്ല അഭിപ്രായം ലഭിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചു. ഇതിനിടെ ബേക്കിങ്ങിൽ ഡിപ്ലോമ കോഴ്സുമെടുത്തു.
ഫ്രോസൺ ബൈറ്റ്സ്
— – – – – – – – – –
പുഴക്കാട്ടിരിയിലെ വീടു കേന്ദ്രീകരിച്ച് ഭക്ഷണ
നിർമാണവും വിതരണവും അടങ്ങിയ സംരംഭം തുടങ്ങിയപ്പോൾ നൽകിയ പേരാണ് “ഫ്രോസൺ ബൈറ്റ്സ്”. ഓർഡർ അനുസരിച്ച് ചൂടാറാതെ ഉണ്ടാക്കിക്കൊടുക്കും. ആവശ്യക്കാരുടെ വീടുകളിലുമെത്തിക്കും.
ബേക്കിങ് ഉപകരണങ്ങൾ അടങ്ങിയ നല്ലൊരു അടുക്കളയും സജ്‌ജീകരിച്ചിട്ടുണ്ട്. മുൻ പ്രവാസിയായ ഭർത്താവ് മുഹമ്മദ്കുട്ടിയും മക്കളായ ഫസീലയും ഫാസിലുമെല്ലാം സഹായത്തിനെത്തും. റമസാൻ ആയതോടെ ജോലിത്തിരക്ക് വർധിച്ചതായി ഫർസാന പറയുന്നു.
– – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments