Saturday, April 26, 2025
Homeകേരളംജിതേഷ്ജിയ്ക്ക് 'ഡി. ലിറ്റ്' ബഹുമതി നൽകി ആദരിച്ചു

ജിതേഷ്ജിയ്ക്ക് ‘ഡി. ലിറ്റ്’ ബഹുമതി നൽകി ആദരിച്ചു

ചെന്നൈ : ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ തനതുകലാരൂപം ‘വരയരങ്ങിന്റെ’ ഉപജ്ഞാതാവ് ജിതേഷ്ജിയെ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തമിഴ് സർവ്വകലാശാല ( International Tamil University ) ഓണററി ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ( ഡി ലിറ്റ് ) ബഹുമതി നൽകി ആദരിച്ചു. ചെന്നൈ എഗ്മൂറിൽ നടന്ന കോൺവോക്കേഷൻ ചടങ്ങിൽ തമിഴ്നാട് ഹൈക്കോടതി റിട്ടയർഡ് ജഡ്ജ് ജസ്റ്റിസ് എസ് കെ കൃഷ്ണൻ, ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ചെയർമാൻ ഡോ എസ് പി പെരുമാൾജി, പ്രശസ്ത തമിഴ് സാഹിത്യകാരൻ ഡോ : രവി തമിഴ്ബാണൻ, തമിഴ് സാഹിത്യ അക്കാദമി കവിതാ പുരസ്‌കാരജേതാവ് ഡോ: അനിത കെ കൃഷ്ണമൂർത്തി, സെൽവി പവിത്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം, ഗായകൻ ഗംഗൈ അമരൻ, താളവിദ്വാൻ ശിവമണി, പിന്നണി ഗായകരായ കെ എസ് ചിത്ര, മനോ തുടങ്ങിയ കലാ- സാംസ്കാരിക രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ സുപ്രധാന വ്യക്തികൾക്ക് മുൻവർഷങ്ങളിൽ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റി ഓണററി ഡി. ലിറ്റ് ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ