Saturday, July 27, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 08 | തിങ്കൾ ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 08 | തിങ്കൾ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അവനവൻ്റെ മഹത്വവും നിസ്സാരതയും മനസ്സിലാക്കാം
——————————————————————-

ഒരിക്കൽ സോക്രട്ടീസ്, തൻ്റെ ശിഷ്യരെ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. നഗരത്തിലെ ഒരു പ്രമുഖൻ, അദ്ദേഹത്തെ കാണാൻ എത്തി. സോക്രട്ടീസ് അയാളോടു, കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. കുറച്ചു സമയം കാത്തിരുന്നപ്പോഴേക്കും അസ്വസ്ഥനായ അയാൾ, ദേഷ്യപ്പെട്ടു സോക്രട്ടീസിനോടു ചോദിച്ചു: “ഞാനാരാണെന്ന് താങ്കൾക്കറിയാമോ?”

സോക്രട്ടീസ്, ഒരു ഭൂപടം അയാളെക്കാണിച്ചിട്ടു ചോദിച്ചു: “ഇതിൽ എവിടെയാണു ഗ്രീസ്?” അയാൾ കൃത്യമായി ചൂണ്ടിക്കാണിച്ചു. ഗ്രീസിൽ എവിടെയാണ്, ആഥൻസ്?” അതും അയാൾ ചൂണ്ടിക്കാണിച്ചു. “ആഥൻസിൽ എവിടെയാണു നിങ്ങളുടെ തെരുവ്? ആ തെരുവിൽ എവിടെയാണു നിങ്ങളുടെ വീട്? ആ വീട്ടിൽ എവിടെയാണു നിങ്ങൾ ഉറങ്ങുന്നത്?” ഇവ്വിധ ചോദ്യങ്ങൾക്കു മറുപടി പറയാനാകാതെ, അയാൾ നിശബ്ദനായി. സോക്രട്ടീസ് പറഞ്ഞു: “ഈ ഭൂപടത്തിൽ ഒരിടത്തും സ്ഥാനമില്ലാത്ത ഒരാളാണു നിങ്ങൾ എന്നു മനസ്സിലാക്കിയാൽ നന്ന്”.

മറ്റുള്ളവർ നമുക്കു നൽകുന്നതാണ് നാം ഓരോരുത്തരുടെയും വില. എന്നാൽ, തങ്ങൾക്കർഹമായതിലും, അധിക വില തങ്ങൾക്ക് ഇടുന്നവരെ, മറ്റുള്ളവർ അവഗണിക്കുകയേ ഉള്ളൂ. വിലയും വൈശിഷ്ട്യവുമാണ് ഏതു വസ്തുവിൻ്റെയും, ക്രയവിക്രയശേഷി തീരുമാനിക്കുന്നത്. അപരിചിതമായ ഒന്നിന് അജ്ഞതകൊണ്ട് ചിലപ്പോൾ അധിക വില ലഭിച്ചുവെന്നു വരാം. പക്ഷെ, ഉപയോഗക്ഷമമല്ലെന്നു കണ്ടാൽ, അതു വണ് പരിഗണിക്കുക?

സ്വന്തം പ്രാധാന്യത്തോടൊപ്പം, സ്വന്തം നിസ്സാരതയും തിരിച്ചറിയുവാൻ കഴിയുന്നവർക്കെ, ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. ആദരവും ബഹുമാനവും അർഹിക്കുന്നവരെ സമൂഹം ബഹുമാനിക്കും. എന്നാൽ, അവ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരെ സമൂഹം അവഗണിക്കുകയേ ഉള്ളൂ. ദൈവം സഹായിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments