Friday, January 17, 2025
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 20| ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 20| ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ആവശ്യങ്ങളും ആഗ്രഹങ്ങളും
—————————————

ഒരു നാട്ടിലെ പ്രമാണി, തൻ്റെ വീടിനോടു ചേർന്നുള്ള സ്ഥലത്തൊരു ബോർഡു വച്ചു:
“പൂർണ്ണ സംതൃപ്തനായ വ്യക്തിക്കു ഞാൻ ഈ സ്ഥലം ദാനം ചെയ്യുന്നതായിരിക്കും”. ഒരാൾ പ്രമാണിയെ സമീപിച്ചു പറഞ്ഞു: “അങ്ങയുടെ സ്ഥലം എനിക്കു തന്നാലും ഞാൻ പൂർണ സംതൃപ്തനാണ് ‘.

പ്രമാണി അയാളോടു ചോദിച്ചു: “എന്തുകൊണ്ടാണു നിങ്ങൾക്കു പൂർണ്ണ സംതൃപ്തിയുള്ളത് ” “എനിക്കെല്ലാ കാര്യങ്ങളും ആവശ്യത്തിലധികമുണ്ട്”, അയാൾ പ്രതിവചിച്ചു. പ്രമാണി വീണ്ടും ചോദിച്ചു: “എല്ലാം ആവശ്യത്തിലധികം ഉള്ള സംതൃപ്തനാണു താങ്കളെങ്കിൽ, പിന്നെന്തിനാണ്, ഈ സ്ഥലം കൂടി ആഗ്രഹിക്കുന്നത് ” അയാൾക്കു മറുപടിയില്ലായിരുന്നു.

‘മതി’ യെന്നതു, ഒരു മനോഭാവമാണ് ഉള്ളവയിൽ സംതൃപ്തി കണ്ടെത്താനും, അവയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും കഴിവുള്ളവർക്കേയതു സ്വായത്തമാക്കാൻ ആകൂ. ആവശ്യവും ആഗ്രഹവും തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞാൽ, വിഭവങ്ങളെ കൈകാര്യം ചെയ്യാൻ, ഏറെ എളുപ്പമാണ്. തൻ്റെ ആവശ്യങ്ങളുടെ പരിധി നിശ്ചയിക്കാൻ കഴിവുള്ളവനാണ് യഥാർത്ഥ സംതൃപ്തൻ.

ആർത്തിപൂണ്ട ആളുകൾ തമ്മിലുള്ള കിടമത്സരമാണ്, മറ്റുള്ളവരുടെ സമാധാനം പോലും, നശിപ്പിക്കുന്നത്,ആവശ്യങ്ങൾക്കു പരിഹാരമുണ്ട്. എന്നാലാഗ്രഹങ്ങളെന്നും അപരിഹാര്യമായിത്തന്നെ തുടരും. നിലനിൽപിനും, സ്വയ സംരക്ഷണത്തിനുമുള്ള ഉപാധികളെല്ലാവർക്കും ആവശ്യമാണ്. എന്നാലവ അതിർത്തികൾ ഭേദിച്ച്, ആർഭാടങ്ങളിലേക്കു കടന്നു കയറുമ്പോൾ, ആഗ്രഹങ്ങൾ, ദുരാഗ്രഹങ്ങളായി രൂപാന്തരപ്പെടും.

ധാരാളിത്തമാണ് ഏറ്റവും വലിയ തിന്മ. വിശക്കുന്നവനു മുമ്പിൽ, ഒരിലയിടാതെ, ഒരാൾ സദ്യ കഴിക്കുന്നുവെങ്കിലത് കൊലപാതകത്തേക്കാൾ, വലിയ ക്രൂരതയാണ്. അപരൻ്റെ അത്യാവശ്യങ്ങളെ ചവുട്ടി മെതിച്ചിട്ടു സ്വന്തം അനാവശ്യങ്ങളിലേക്കു തേരോട്ടും നടത്താൻ, നാമാരും തുനിയരുത്.

സർവ്വേശ്വരൻ സഹായിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു… നന്ദി, നമസ്ക്കാരം.🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments