Saturday, July 27, 2024
Homeകേരളംഡെങ്കിപ്പനി:പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു *

ഡെങ്കിപ്പനി:പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു *

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലായി കണ്ടെത്തിയ മേഖലകളില്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്നും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.

കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍- രോഗബാധിതരുടെ എണ്ണം- വാര്‍ഡ് എന്ന ക്രമത്തില്‍
പത്തനംതിട്ട നഗരസഭ – മൂന്ന് – 12,15,17
കോന്നി- രണ്ട് – ഏഴ്
കൂടല്‍- രണ്ട് – ഒന്‍പത്
പന്തളം നഗരസഭ- രണ്ട് -22,29
തിരുവല്ല നഗരസഭ – രണ്ട് – 24,36
കുറ്റപ്പുഴ – രണ്ട് – നാല്
ജില്ലയില്‍ ഇടക്ക് ചിലയിടങ്ങളില്‍ വേനല്‍ മഴ കിട്ടുന്നതിനാല്‍ ഇനിയും കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments