Thursday, May 30, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 04 | വ്യാഴം ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 04 | വ്യാഴം ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

കുറേയേറെ ബന്ധങ്ങളുടെ നടുവിലാണ്‌ നമ്മുടെയൊക്കെ ജീവിതം. നന്മയേക്കാൾ ബന്ധങ്ങളിലെ പോരായ്മകളാണ്‌ പറയാനും പരസ്യപെടുത്താനും നമുക്കാവേശം.
വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾ കൊണ്ടോ, നന്ദികേടു കൊണ്ടോ, ആരോടും ക്ഷമിക്കാതിരിക്കുന്നത് കൊണ്ടോ ഇരുൾ പരത്തേണ്ടതല്ല നമ്മുടെ ജീവിതം.

ആര് എപ്പോൾ ഏതു സ്റ്റോപ്പിൽ ഇറങ്ങുമെന്നു മുൻകൂട്ടി പ്രവചിക്കാൻ ആവാത്ത യാത്രയാണ്‌ ജീവിതം. ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപദൂരം മാത്രമെന്നിരിക്കെ, എന്തിന്ന് നാം വഴക്കിടുകയും, തർക്കിക്കുകയും ചെയ്യണം.

ജീവിതം എത്ര നശ്വരമാണെന്നും, ചെറുതാണെന്നും മനസ്സിലാക്കിയാൽ ഉള്ള കാലം നമുക്ക് സന്തോഷത്തോടെ, സ്നേഹത്തോടെ, നന്ദിയോടെ, പരസ്പരം മാപ്പ് കൊടുത്തു കൊണ്ട്, തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ട് പോകാനാവും.

ഒത്തിരി ഇഷ്ടത്തോടെ …🙏

🌹 ശുഭദിനാശംസകൾ🌹

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments