Sunday, April 12, 2026
Homeകേരളംകൊല്ലത്തെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ

കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ

കൊല്ലം –കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ  പ്രാദേശിക ബിജെപി നേതാവ് അറസ്റ്റിൽ. കുണ്ടറ പോലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിൽ മുളവനയിലെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോൾ അടുത്ത സ്വീകരണ സ്ഥലം ചൂണ്ടി കാണിക്കുന്നതിനിടയിൽ ബി.ജെ.പി. കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സനൽ പുത്തൻവിളയുടെ കയ്യിലുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോൽ കൃഷ്ണകുമാറിന്റെ കണ്ണിൽ കൊള്ളുകയും പരിക്കേൽക്കുകയുമായിരുന്നു.

മുളവന ചന്തമുക്കിലെ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി ഏപ്രിൽ 20ന് തിക്കിനും തിരക്കിനും ഇടയിൽ കണ്ണിന് മുറിവ് പറ്റുകയായിരുന്നു. എന്നാൽ അദ്ദേഹം തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ കാര്യത്തിന് സി.പി.എം. നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിന്റെ ഭാഗമായി സി.പി.എം. പ്രവർത്തകർ ഏതോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അപായപ്പെടുത്തിയതായി സംശയിക്കുന്നു എന്ന് തൊട്ടടുത്ത ദിവസം കുണ്ടറ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ സനൽ പുത്തൻവിളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com