Saturday, July 27, 2024
HomeKeralaതക്കാളി നിറയെ കായ്‌ക്കാൻ എപ്‌സം സാള്‍ട്ട്; അറിയാം ഇതിന്റെ ഉപയോഗം.

തക്കാളി നിറയെ കായ്‌ക്കാൻ എപ്‌സം സാള്‍ട്ട്; അറിയാം ഇതിന്റെ ഉപയോഗം.

വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പച്ചക്കറികളില്‍ ഒന്നാണ് തക്കാളി. ചെടിച്ചട്ടികളിലോ അല്ലെങ്കില്‍ ഗ്രോ ബാഗുകളിലോ ചാക്കുകളില്‍ പോലും തക്കാളി കൃഷി ചെയ്യാവുന്നതാണ്.

തക്കാളി ഉഷ്ണകാല സസ്യമായാണ് അറിയപ്പെടുന്നത്. 21 മുതല്‍ 23 ഡിഗ്രി സെന്റിഗ്രേഡ് ഊഷ്മാവ് ഇതിന്റെ സമൃദ്ധമായ വളര്‍ച്ചയ്‌ക്ക് അനുകൂലമാണ്.

ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ശീതമേഖലയെക്കാളും കൂടുതലായി ഇതിന്റെ വിളവും വൈവിധ്യവും. നല്ല വെയില്‍ ഇതിന് ആവശ്യമാണ്.

വെയിലിന്റെ ഏറ്റക്കുറച്ചിലുകള്‍ ഇതിന്റെ ഉത്പാദനത്തെയും നിറത്തെയും പോഷകമൂല്യത്തെയും സ്വാധീനിക്കും.

തക്കാളിക്ക് നല്ല വിളവ് ലഭ്യമാകാൻ ഗുണം ചെയ്യുന്ന ഒന്നാണ് എപ്‌സം സാള്‍ട്ട്. പേരു സൂചിപ്പിക്കും പോലെ കല്ലുപ്പിനോട് സാമ്യമുള്ള തരികളായുള്ള വസ്തുവാണിത്.

വീട്ടിലും പൂന്തോട്ടത്തിലും ധാരാളം ഉപയോഗങ്ങളുള്ള പ്രകൃതിദത്തമായ ഒരു ധാതു സംയുക്തമാണ്.

ചെടികള്‍ നന്നായി വളരാനും കായ്‌ക്കാനും സഹായിക്കുന്ന നിരവധി വസ്തുക്കളിതിലുണ്ട്. തക്കാളിച്ചെടി കീട-രോഗബാധകളില്ലാതെ നന്നായി വളരാനും നിറയെ കായ്കളുണ്ടാകാനും എപ്‌സം സാള്‍ട്ട് പ്രയോഗിക്കുന്നതു സഹായിക്കും.

തക്കാളി ചെടികള്‍ പറിച്ച്‌ നടുമ്ബോള്‍ അവയ്‌ക്ക് വാട്ടം സംഭവിക്കുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുകയോ ചെയ്യും. ഇത് മാറ്റി ചെടികള്‍ ആരോഗ്യത്തോടെ വളരുന്നതിനും വേണ്ടിയും എപ്സം ഉപ്പ് സഹായിക്കും.

നടുന്നതിന് മുമ്ബ്, ഓരോ പാത്രത്തിലും ഒരു ടീസ്പൂണ്‍ ചേര്‍ക്കുക, നിങ്ങളുടെ തക്കാളി ചെടികള്‍ക്ക് നന്നായി നനയ്‌ക്കുക. അവ ശക്തവും ആരോഗ്യകരവുമായി വളരും

തക്കാളിച്ചെടികളുടെ മഗ്‌നീഷ്യം അളവ് വര്‍ദ്ധിപ്പിച്ച്‌ അവയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ എപ്‌സം ഉപ്പ് സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments