Saturday, September 14, 2024
HomeKeralaമകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി, ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു.

മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി, ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു.

ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു. പതിനഞ്ച് മണിക്കൂര്‍ വരെയാണ് പതിനെട്ടാംപടി കയറാനുള്ള കാത്തിരിപ്പ്. തിരക്ക് വര്‍ധിച്ചതിനാല്‍ പമ്പയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മരക്കൂട്ടം മുതല്‍ സന്നിധാനം വരെ തീര്‍ഥാടകരുടെ നീണ്ട നിരയാണ്. ദര്‍ശനത്തിനായി മണിക്കൂറുകളുടെ കാത്തിരിപ്പ്. മരക്കൂട്ടം മുതലാണ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വന്നത്. ശബരീപീഠം മുതല്‍ തീര്‍ഥാടകരെ വടം കെട്ടിനിര്‍ത്തി ഘട്ടം ഘട്ടമായാണ് സന്നിധാനത്തെക്ക് കടത്തി വിടുന്നതും. തിരക്കേറുന്നതോടെ പരാതി ഒഴിവാക്കാന്‍ സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ പൊലീസും ഇളവുവരുത്തി. ഇതും വരി നീളാന്‍ കാരണമായി.

മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ല. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. ജനുവരി 14,15 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന്റെ എണ്ണവും കുറച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments