Saturday, July 27, 2024
HomeKeralaഭാരത് സങ്കൽപ് യാത്ര

ഭാരത് സങ്കൽപ് യാത്ര

കോട്ടക്കല്‍: കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പദ്ധിതിയുടെ ഭാഗമായവരുടെ അനുഭവങ്ങള്‍ പങ്കുവക്കുന്നതിനുമായുള്ള വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ മലപ്പുറം ജില്ലയിലെ നഗരമേഖലകളിലൂടെയുള്ള പര്യടനം തുടരുന്നു. ഇന്നലെ രാവിലെ കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തും ഉച്ചക്കുശേഷം ചങ്കുവെട്ടിയിലുമായി നടന്ന പരിപാടികള്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഡോ ഹനീഷ ഉദ്ഘാടന ചെയ്തു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് സാധാരണക്കാര്‍ക്ക് കൃത്യമായ വിവരം ലഭിക്കാതെ പോകുന്നതിനാല്‍ ഒട്ടേറെ പേര്‍ക്ക് പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നില്ല. രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുളള പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളെ കുറിച്ചുള്ള വിവിരങ്ങള്‍ അവരിലേക്ക് എത്തിക്കാനുള്ള വികസിത് ഭാരത് സങ്കല്‍പ്പയാത്ര പ്രയോജനകരമാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

നഗരസഭാ കൗണ്‍സിലര്‍ കെ പിഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ജിതിന്‍ രാജ്(മാനേജര്‍ ഗ്രാമീണ്‍ ബാങ്ക്). വനീഷ്, / നഗരസഭാ കൗൺസിലർ ജയപ്രിയന്‍, എഫ് എൽ സി നാസർ കാപ്പൻ ,ഡിസ്ട്രിക്ട് വിജിലന്‍സ് കമ്മറ്റി അംഗം മഠത്തില്‍ രവി, അബിന്‍ജോണി, സെയ്ദ് ഫസല്‍ അലി, വിഷ്ണു( പോസ്റ്റല്‍ഇന്‍സ്‌പെക്ടര്‍) സുരേഷ് കുമാര്‍ (ഐ ആന്റ് ബി, നോഡല്‍ ഓഫീസര്‍) സന്ധ്യ എസ് എം വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു കേന്ദ്രങ്ങളിലും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്രാ വിഷ്കൃത പദ്ധതി കളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നടത്തിയ ഓൺലൈൻ സംവാദത്തിന്റെ തത്സമയ സംപ്രേഷണവും നടന്നു.
വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കാവുംപുറം, വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങിലാണ് വി ബി എസ് വൈയുടെ ഇന്നത്തെ പര്യടനം.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments