Saturday, July 27, 2024
Homeഇന്ത്യവനിത ഡോക്ടർ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

വനിത ഡോക്ടർ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് നാമക്കൽ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്. ഇവർ ചെന്നൈയിലെ കിൽപോക് ഇ‌ൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ശനിയാഴ്ച രാത്രി ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരിച്ചതെന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ  പലവട്ടം വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്യാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ അദ്ദേഹം വിവരമറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോയമ്പത്തൂരിൽ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. 5 വയസ്സുള്ള കുഞ്ഞുണ്ട്. ലാപ്ടോപ്പ് ചാർജറിൽ നിന്നാണോ അതോ മറ്റേതെങ്കിലും വിധേനയാണോ ഷോക്കേറ്റതെന്ന് വ്യക്തമല്ല. കൈയിൽ ചാർജർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അൺഗ്രൗണ്ടഡ് പവർ അഡാപ്റ്റർ ഉപയോഗിച്ചാൽ ലാപ്ടോപ്പിൽ നിന്ന് ഷോക്കേൽക്കാൻ സാധ്യത കൂടുതലാണ്. ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന സോക്കറ്റ് ശരിയായി ഗ്രൗണ്ട് ചെയ്തില്ലെങ്കിലും പ്രശ്നമാണ്.

ചാർജർ പഴയതും ഇൻസുലേഷൻ വിട്ടതുമാണെങ്കിലും ഷോക്കേൽക്കും. ലാപ്ടോപ് ചാർജറിന്റെ ഇൻസുലേഷൻ വിടുകയും അത് ലാപ് വെച്ച വൈദ്യുതിചാലകശേഷിയുള്ള പ്രതലത്തിൽ തട്ടുകയും ചെയ്താലും അപകടമുണ്ടാകാം. മുറിയിൽ ഉയർന്ന ഹ്യുമിഡിറ്റിയിൽ ലാപിൽ ഷോർട്ടുണ്ടാകാനും അതുവഴി വൈദ്യുതി പ്രവഹിക്കാനും സാധ്യതയുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments