Friday, July 26, 2024
Homeഇന്ത്യഊട്ടി - മേട്ടുപ്പാളയം ട്രെയിൻ സർവീസുകൾ കനത്ത മഴയും മണ്ണിടിച്ചിലും കാരണം റദ്ദാക്കി

ഊട്ടി – മേട്ടുപ്പാളയം ട്രെയിൻ സർവീസുകൾ കനത്ത മഴയും മണ്ണിടിച്ചിലും കാരണം റദ്ദാക്കി

ഊട്ടി: കനത്ത മഴയ്ക്കൊപ്പം ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മേട്ടുപ്പാളയം – ഉദഗമണ്ഡലം റൂട്ടിലെ ട്രെയിനുകൾ സതേൺ റെയിൽവേ റദ്ദാക്കി. നീലഗിരി മൗണ്ടൻ റെയിൽവേയുടെ കീഴിൽ വരുന്ന കല്ലാർ – ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷനുകൾക്കിടിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ട്രാക്കിലേക്ക് മണ്ണും കല്ലും വീണുകിടക്കുന്ന ചിത്രങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്.

 

റെയിൽ പാളത്തിൽ കല്ലുകൾ വീണതോടെയാണ് ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നത്. രാവിലെ 7: 10ന് മേട്ടുപ്പാളയത്ത് നിന്ന് ഉദഗമണ്ഡലത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 06136 മേട്ടുപ്പാളയം – ഉദഗമണ്ഡലം ട്രെയിൻ, ഉച്ചയ്ക്ക് 2 മണിയ്ക്ക് ഉദഗമണ്ഡലത്തിൽ നിന്ന് മേട്ടുപ്പാളയത്തേക്ക്                                   പുറപ്പെടേണ്ടിയിരുന്ന 06137 ഉദഗമണ്ഡലം – മേട്ടുപ്പാളയം ട്രെയിൻ എന്നിവയാണ് ഇന്ന് റദ്ദാക്കിയത്.

മേട്ടുപ്പാളയത്ത് നിന്ന് ഉദഗമണ്ഡലത്തേക്കുള്ള 46 കിലോമീറ്റർ ദൂരത്തിൽ സർവീസ് നടത്തുന്ന ട്രെയിനിന് മേട്ടുപ്പാളയവും ഉദഗമണ്ഡലവും കൂടാതെ നാല് സ്റ്റോപ്പുകളാണുള്ളത്.

അതേസമയം ഊട്ടി പൈതൃക ട്രെയിൻ പാതയിലെ ഹിൽഗ്രോവ് സ്റ്റേഷൻ കാട്ടാനക്കൂട്ടം ഭാഗികമായി തകർത്തിരുന്നു. കഴിഞ്ഞദിവസമാണ് സംഭവം. കാടിനു നടുവിലുള്ള സ്റ്റേഷനിൽ പൈതൃക ട്രെയിനിന്‍റെ സ്റ്റീം എൻജിനിൽ വെള്ളം നിറയ്ക്കാനാണു നിർത്താറ്. ഇവിടെ യാത്രക്കാർക്കായി ടീ സ്റ്റാളും ഉണ്ട്. അതും കാട്ടാനകൾ തകർത്തു.

ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾ പൈതൃക ട്രെയിനിൽ യാത്ര നടത്തുന്നത് പതിവാണ്. ഹിൽഗ്രോവ് സ്റ്റേഷനിൽ ഇറങ്ങി യാത്രക്കാർ കാടിന്‍റെ സൗന്ദര്യം പകർത്താറുണ്ട്. കഴിഞ്ഞനാലുദിവസം പൈതൃക ട്രെയിൻ സർവീസ് തടസ്സപ്പെട്ടിരുന്നു. പാതയിൽ പാറകൾ വീണതിനെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments