Sunday, November 3, 2024
Homeഇന്ത്യപത്മജ വേണുഗോപാല്‍ ബി.ജെ.പിയുമായി വിലപേശലിന്.

പത്മജ വേണുഗോപാല്‍ ബി.ജെ.പിയുമായി വിലപേശലിന്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പി നേതൃത്വവുമായി വിലപേശല്‍ ചർച്ചകള്‍ക്കായി ഡല്‍ഹിയിലെത്തി.പാർട്ടിയില്‍ ചേർന്നാല്‍ രാജ്യസഭ സീറ്റ് വേണമെന്ന പത്മജയുടെ ആവശ്യത്തോട് ബി.ജെ.പി കേന്ദ്ര നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവിന്റെ മകള്‍ എന്ന നിലയില്‍ പ്രചാരണത്തിന് ഉപയോഗപ്പെടുമെങ്കിലും രാജ്യസഭ സീറ്റിന് അവർ അർഹയല്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. പത്മജ വ്യാഴാഴ്ച ബി.ജെ.പിയില്‍ ചേരുമെന്ന് കേരള നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കേന്ദ്ര ഓഫിസില്‍നിന്ന് ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അവർ പാർട്ടിയില്‍ ചേരുന്ന തീയതിയോ സമയമോ നിശ്ചയിച്ചിട്ടില്ലെന്നും എന്തെങ്കിലുമുണ്ടെങ്കില്‍ വ്യാഴാഴ്ച അറിയിക്കാമെന്നും ബി.ജെ.പി ഓഫിസ് വ്യക്തമാക്കി. ബി.ജെ.പിയില്‍ ചേരുമെന്ന പ്രചാരണം തള്ളി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് പത്മജ പിൻവലിച്ചത് അഭ്യൂഹം ശക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments