Sunday, September 15, 2024
Homeഇന്ത്യകേന്ദ്രസർക്കാർ ഇടപെടൽ ഫലം കണ്ടു; നീക്കം ചെയ്ത ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി.

കേന്ദ്രസർക്കാർ ഇടപെടൽ ഫലം കണ്ടു; നീക്കം ചെയ്ത ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി.

ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ തിരിച്ചെത്തി. കേന്ദ്രസർക്കാറിന്റെ ഇടപെടലിനെ തുടർന്നാണ് ആപ്പുകൾ വീണ്ടും പുനസ്ഥാപിച്ചത്. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഗൂഗിൾ മാട്രിമോണി ആപ്പുകൾ ഉൾപ്പെടെയുള്ള നിരവധി ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. സംഭവത്തിൽ നടന്ന കേന്ദ്ര ഐടി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിലാണ് പ്ലേ സ്റ്റോറിൽ ആപ്പുകൾ തിരികെ എത്തിക്കാൻ തീരുമാനമായത്.

കേന്ദ്രസർക്കാറിന്റെ ഇടപെടലിനെ തുടർന്ന് നൗകരി, 99 ഏക്കേഴ്സ്, നൗഫരി ഗൾഫ് ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള ഇൻഫോ എഡ്ജിന്റെ ആപ്പുകൾ ഇൻഫോ എഡ്ജിന്റെ ഗൂഗിൾ പുനസ്ഥാപിച്ചു. കൂടാതെ, പീപ്പിൾസ് ഗ്രൂപ്പിന്റെ ശാദിയും തിരിച്ചെത്തി. മൊബൈല്‍ ആപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന പണമിടപാടുകളില്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനുശേഷം ഗൂഗിൾ 11 ശതമാനം മുതൽ 26 ശതമാനം വരെയാണ് ഫീസ് ഈടാക്കിയത്. ഇത് തടയാൻ ചില കമ്പനികൾ ശ്രമിച്ചതാണ് തർക്കങ്ങൾക്ക് ഇടയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments