Tuesday, May 21, 2024
Homeഇന്ത്യബംഗാളിലേക്ക്‌ 920 കമ്പനി കേന്ദ്രസേന.

ബംഗാളിലേക്ക്‌ 920 കമ്പനി കേന്ദ്രസേന.

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്‌ചിമ ബംഗാളിലേക്ക്‌ കേന്ദ്രസേനയെ വിന്യസിക്കാൻ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 100 കമ്പനി സേനയെ വിന്യസിക്കും. സ്വതന്ത്രവും അക്രമരഹിതവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ വിവിധ ഘട്ടങ്ങളിലായി ബം​ഗാളില്‍ 920 കമ്പനി സേനയെ വിന്യസിക്കാനാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേന്ദ്രസേനയെ ഇറക്കുന്നത് ബം​ഗാളിലാണ്. സേനാംഗങ്ങൾക്ക്‌ താമസസൗകര്യം ഉറപ്പാക്കാൻ കൊൽക്കത്തയിലെ സ്‌കൂളുകൾക്ക്‌ നോട്ടീസ്‌ നൽകിത്തുടങ്ങി. എട്ടാംക്ലാസ്‌ വരെയുള്ള കുട്ടികൾക്ക്‌ അവധി നൽകി മുറികൾ ഒഴിയാനാണ്‌ നോട്ടീസ്‌.

എട്ടു മാസംമുമ്പ്‌ നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി സിപിഐ എം പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്‌. തെരഞ്ഞെടുപ്പു കമീഷൻ അംഗങ്ങൾ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗാൾ സന്ദർശിച്ച്‌ സ്ഥിതിഗതി വിലയിരുത്തും.തീവ്രവാദ ഭീഷണി നിലനിൽക്കുന്ന ജമ്മു കശ്‌മീരിലേക്ക്‌ 635 കമ്പനി സേനയെയും മാവോയിസ്റ്റ്‌ ഭീഷണി നേരിടുന്ന ഛത്തീസ്‌ഗഢിലേക്ക്‌ 360 കമ്പനി സേനയെയും കലാപമടങ്ങാത്ത മണിപ്പുരിലേക്ക്‌ 200 കമ്പനി സേനയെയും വിന്യസിക്കും.

RELATED ARTICLES

Most Popular

Recent Comments