17.1 C
New York
Sunday, November 27, 2022
Home India 2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി.

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി.

Bootstrap Example

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.5 ജി സേവനം യുവാക്കൾക്ക് വലിയ അവസരമൊരുക്കുമെന്ന് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി പറഞ്ഞു.

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും .രാജ്യം 5ജി ശക്തിയിൽ മുന്നോട്ടാണ്. വികസനത്തിനുള്ള വഴി തുറക്കും. ആദ്യ സേവനം 13 നഗരങ്ങളിൽ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലുള്ളതാണ് ഇന്റർനെറ്റ് സേവനം.

5 ജി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്രദിനമാണ് ഇത് . ഇത് വികസനത്തിലേക്കുള്ള തുടക്കം മാത്രമാനിന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി സേവനം ലഭ്യമാകൂ.

ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്. ഈ നഗരങ്ങളിൽ ഇന്നുമുതൽ തന്നെ അതിവേഗസേവനം ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്.

തുടക്കത്തിൽ താരിഫിൽ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫിൽ തന്നെയാകും 5ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയൻസ് ജിയോയുടെ മുകേഷ് അംബാനി, എയർടെല്ലിന്റെ സുനിൽ ഭാരതി, വൊഡാഫോൺ ഐഡിയയുടെ കുമാർ മംഗളം ബിർള എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

മസ്തിഷ്‌കമരണം സംഭവിച്ച 17കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം.

മസ്തിഷ്‌കമരണം സംഭവിച്ച 17കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. തൃശൂർ വല്ലച്ചിറ സ്വദേശികളായ വിനോദ്-മിനി ദമ്പതികളുടെ ഏക മകൻ അമൽ കൃഷ്ണയുടെ അവയവങ്ങളാണ് അവയവദാന ദിനത്തിൽ നാലു പേർക്ക് നൽകി കുടുംബം മാതൃകയായത്. തൃശൂർ...

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും.

ഒരേയൊരു മനുഷ്യന്‍...ലയണല്‍ ആന്ദ്രെസ് മെസ്സി....പതിവുകളൊന്നും തെറ്റിക്കാതെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തലച്ചെത്തിയ മെക്സിക്കന്‍ തിരമാലകള്‍ക്ക് മുകളില്‍ അയാള്‍ രക്ഷകനായി അവതരിച്ചു. പിന്നെയെല്ലാം ചരിത്രം. സ്വപ്നങ്ങള്‍ ചിതറിക്കിടന്ന അതേ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു....

കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ.

എറണാകുളത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. പാറശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, പി.എച്ച്.ഗോപീകൃഷ്ണൻ, ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ....

ഭൂമിയെ ചുറ്റി 9 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പി.എസ്.എൽ.വി.

ഇന്ത്യയുടെ ബഹിരാകാശ പടക്കുതിരയായ പി. എസ്. എൽ. വി സി -54 റോക്കറ്റ് രണ്ടേകാൽ മണിക്കൂറിലേറെ നീണ്ട ദൗത്യത്തിൽ ഒരു തവണ ഭൂമിയെ ചുറ്റിയും രണ്ട് തവണ ഭ്രമണപഥങ്ങൾ മാറിയും ഒൻപത് ഉപഗ്രഹങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: