Tuesday, March 18, 2025
Homeഇന്ത്യനാലാം ഘട്ടത്തിൽ പോളിങിന് തണുത്ത പ്രതികരണം; ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല.

നാലാം ഘട്ടത്തിൽ പോളിങിന് തണുത്ത പ്രതികരണം; ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല.

നാലാം ഘട്ടത്തിൽ പോളിങിന് തണുത്ത പ്രതികരണം; ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല, ബംഗാളിൽ വ്യാപക സംഘര്‍ഷം.പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയർന്നു. പലബൂത്തിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായതായും എസ്പി പറഞ്ഞു. ജമ്മുകശ്മീരില്‍ പരാജയഭീതിയിലായ ബിജെപി നാഷണൽ കോണ്‍ഫറൻസ് പ്രവർത്തകരെ കഴിഞ്ഞ 2 ദിവസമായി തടവില്‍ വച്ചുവെന്ന് ഫറൂഖ് അബ്ദുള്ള ആരോപിച്ചു.

തെലങ്കാനയില്‍ ഒരു മണിവരെ 40.38ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഹൈദരാബാദില്‍ 20ശതമാനമാണ് ഇതുവരെയുള്ള പോളിങ്.മഹാരാഷ്ട്രയിലെ നാലാം ഘട്ട വോട്ടെടുപ്പിലും വോട്ടർമാരുടെത് തണുത്ത പ്രതികരണമാണ് നന്ദുർബറും ജലനയുമടക്കുമുള്ള മണ്ഡലങ്ങളിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയപ്പോൾ നഗര മണ്ഡലങ്ങളിൽ പോളിങ് മന്ദഗതിയിലാണ്.

ബിജെപി നേതാക്കളായ പങ്കജ മുണ്ടെ, പ്രകാശ് ജാവദേക്കർ തുടങ്ങിയവർ രാവിലെ വോട്ട് രേഖപ്പെടുത്തി. ഉത്തര മഹാരാഷ്ട്രയിലെയും പൂനെയിലെയും 11 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ വിധിയെഴുതുന്നത്. അഖിലേഷ് യാദവ്. അധിർരഞ്ജൻ ചൗധരി, യൂസഫ് പഠാൻ, മഹുവ മൊയ്ത്ര, ഗിരിരാജ് സിങ് എന്നീ പ്രമുഖരല്ലാം ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments