17.1 C
New York
Monday, February 6, 2023
Home India സേവനം കൂടുതൽ ന​ഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് എയർടെൽ 5ജി പ്ലസ്.

സേവനം കൂടുതൽ ന​ഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് എയർടെൽ 5ജി പ്ലസ്.

Bootstrap Example

എയർടെൽ 5ജി പ്ലസ് സേവനങ്ങൾ കൂടുതൽ ന​ഗരങ്ങളിൽ ലഭ്യമായി തുടങ്ങി. എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ 5ജി ലിസ്റ്റിലേക്ക് ദിവസേന പുതിയ ​ന​ഗരങ്ങളെ ചേർക്കുന്നുണ്ട്. ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ ഇപ്പോൾ ആക്സസ് ചെയ്യാനാകും. നിലവിൽ പല നഗരങ്ങളിലും എയർടെൽ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിൽ ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂർ, ചെന്നൈ എന്നിവയുൾപ്പെടെ 12 ഇന്ത്യൻ നഗരങ്ങളിൽ ലഭ്യമാണ്.  ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി എന്നിവിടങ്ങളിലും നെറ്റ്‌വർക്ക് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പട്‌ന സാഹിബ് ഗുരുദ്വാര, പട്‌ന റെയിൽവേ സ്റ്റേഷൻ, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്‌ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റർ മാൾ, പട്‌ലിപുത്ര ഇൻഡസ്‌ട്രിയൽ ഏരിയ എന്നിവയുൾപ്പെടെ പട്‌നയിലെ നിരവധി പ്രദേശങ്ങളിൽ ടെലികോം കമ്പനി ഇപ്പോൾ 5ജി ലഭ്യമാക്കി തുടങ്ങി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനെയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട്, പട്‌ന എയർപോർട്ട് എന്നിവിടങ്ങളിലും ഉപഭോക്താക്കൾക്ക് എയർടെൽ 5ജി സേവനം ലഭിക്കും. ഡൽഹി എൻസിആർ, മുംബൈ, വാരണാസി, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, നാഥ്ദ്വാര, പൂനെ, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് റിലയൻസ് ജിയോ ഇതിനകം 5 ജി അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനങ്ങൾ ജിയോ ലഭ്യമാക്കുന്നുണ്ട്.

നിലവിലെ 4ജിയേക്കാൾ 20-30 മടങ്ങ് വേഗത 5ജിക്ക് ഉണ്ട്. 5ജി വന്നതോടെ ഹൈ-ഡെഫനിഷൻ വീഡിയോ-സ്ട്രീമിംഗ്, ഗെയിമിംഗ്, മൾട്ടിപ്പിൾ ചാറ്റിംഗ്, ഫോട്ടോകളുടെ ഇൻസ്റ്റന്റ് അപ്‌ലോഡിംഗ് എന്നിവയിലേക്ക് സൂപ്പർഫാസ്റ്റ് ആക്‌സസ് ലഭിച്ചുതുടങ്ങിയെന്ന് കമ്പനി പറഞ്ഞു. സിം മാറ്റമൊന്നും ആവശ്യമില്ല. നിലവിലുള്ള എയർടെൽ 4ജി സിമ്മില്‌ തന്നെ 5ജി പ്രവർത്തനക്ഷമമാണ്.മറ്റ് നഗരങ്ങളിലും ഉടൻ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റർമാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നിട്ടും ആപ്പിൾ ഉൾപ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഇപ്പോഴും ഉയരുന്നുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകും; പ്രധാനമന്ത്രി.

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും...

“ലോകം പോയ വാരം” – തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

🌹പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. നുങ്കമ്പാക്കത്തെ വസതിയിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.. . മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങിയ...

മലയാളി മനസ്സ് “ആരോഗ്യ വീഥി”

വിഷാദമോ സമ്മർദ്ദമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ഉയരുമെന്ന് ഗവേഷകര്‍. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന യുവാക്കള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ജോണ്‍ ഹോപ്കിന്‍സ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 18 നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: