ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ. സമീപകാലത്ത് ജിദ്ദ കണ്ട ഏറ്റവും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. ജനജീവിതം താറുമാറാകുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ജിദ്ദയും മക്കയും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചു. മഴയും ഇടിമിന്നലും കാരണം പുലർച്ചെ മുതൽ ജനജീവിതം താറുമാറായി. രണ്ട് പേർ മഴക്കെടുതിയിൽ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. പല റോഡുകളും തുരങ്ക പാതകളും അടച്ചു. ചില ഭാഗങ്ങളിൽ റോഡുകൾ തകർന്ന് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. വെള്ളം കയറി പല വാഹനങ്ങളും റോഡുകളിൽ കുടുങ്ങി. ഒറ്റപ്പെട്ടു പോയവരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
Facebook Comments