ന്യൂഡൽഹി ;ലോക്‌സഭ–നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് വേളയില്‍ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നത് വിലക്കി ഇലക്‌ഷൻ കമീഷൻ. ഏപ്രിൽ 19ന് രാവിലെ ഏഴുമുതൽ ജൂൺ ഒന്നിന് വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോൾ നടത്താനോ ഫലങ്ങൾ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യാഴാഴ്ച വിജ്ഞാപനമിറക്കി.