Sunday, May 19, 2024
HomeKeralaതണുത്ത് വിറച്ച് ഉത്തരേന്ത്യ; കടുത്ത മൂടല്‍മഞ്ഞ്, ദൃശ്യത പൂജ്യത്തിലേക്ക് താഴുന്നു.

തണുത്ത് വിറച്ച് ഉത്തരേന്ത്യ; കടുത്ത മൂടല്‍മഞ്ഞ്, ദൃശ്യത പൂജ്യത്തിലേക്ക് താഴുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം അതിരൂകഷമായി തുടരുന്നു. ദൃശ്യപരിധി പലയിലങ്ങളിലും പൂജ്യമാണ്. ശൈത്യം റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ അതിശൈത്യത്തിനിടെ സ്കൂളുകൾ ഇന്ന് തുറക്കും.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദര്‍ജംഗ് (ന്യൂഡല്‍ഹി), ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്രാജ്, തേസ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ ശൈത്യകാലത്ത് ആദ്യമായി ദൃശ്യപരിമിതി പൂജ്യമായി രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഞായറാഴ്ച രാവിലെ ശരാശരി കുറഞ്ഞ താപനില ഏകദേശം 3 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതോടെ ദേശീയ തലസ്ഥാനം തണുത്ത കാലാവസ്ഥയില്‍ വിറച്ചു. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് മേഖലയില്‍ 3.5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.

അതുപോലെ, പാലത്തില്‍ 5.9 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 3.4 ഡിഗ്രി സെല്‍ഷ്യസും അയനഗറില്‍ 4.0 ഉം റിഡ്ജില്‍ 4.4 ഡിഗ്രി സെല്‍ഷ്യസും രാവിലെ 8:30ന് കുറഞ്ഞ താപനില. ഇന്ന് പുലര്‍ച്ചെ 5:30 ന് കങഉ ഡാറ്റ പ്രകാരം, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവയുടെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാണപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments