Saturday, November 2, 2024
Homeഇന്ത്യഇഡിയുടെ വിശാല അധികാരം ; ഹർജികൾ ജൂലൈയിൽ പരിഗണിക്കും.

ഇഡിയുടെ വിശാല അധികാരം ; ഹർജികൾ ജൂലൈയിൽ പരിഗണിക്കും.

ന്യൂഡൽഹി: ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്‌ സുപ്രീംകോടതി ജൂലൈയിലേക്ക്‌ മാറ്റി. പിഎംഎൽഎ നിയമത്തിലെ വിവാദവ്യവസ്ഥകളെല്ലാം ശരിവച്ച്‌ 2022 ജൂലൈയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പുനഃപരിശോധിക്കണമെന്നാണ്‌ ഹർജികളിലെ ആവശ്യം.

ഈ വിധി പുറപ്പെടുവിച്ച ജസ്റ്റിസ്‌ എ എം ഖാൻവിൽക്കറെ സമീപകാലത്ത്‌ ലോക്‌പാലായി നിയമിച്ചിരുന്നു. അറസ്റ്റിനും റെയ്‌ഡിനും ഉൾപ്പെടെ ഇഡിക്ക് പരിധികളില്ലാത്ത അധികാരങ്ങൾ നൽകുന്നതും പിഎംഎഎ കേസിൽ ജാമ്യം ലഭിക്കൽ സങ്കീർണമാക്കുന്നതുമായ 2022ലെ വിധിക്കെതിരെ സുപ്രീംകോടതി മുൻ ജഡ്‌ജിമാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments