Saturday, July 27, 2024
Homeഇന്ത്യആദ്യ വോട്ടർ ഇത്തവണയില്ല.

ആദ്യ വോട്ടർ ഇത്തവണയില്ല.

ഷിംല: പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക്‌ ഇന്ത്യ നീങ്ങുന്നത്‌ രാജ്യത്തെ ആദ്യവോട്ടർ ഇല്ലാതെ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം വോട്ട്‌ രേഖപ്പെടുത്തിയ ശ്യാം സരണ്‍ നേഗി 2022 നവംബർ അഞ്ചിനാണ്‌ അന്തരിച്ചത്‌. ഹിമാചൽപ്രദേശിലെ കൽപയിലെ വീട്ടിൽ 106–-ാംവയസ്സിലായിരുന്നു അന്ത്യം. മരിക്കുന്നതിന്‌ രണ്ടുനാൾമുമ്പും അദ്ദേഹം വോട്ട്‌ ചെയ്തു. നവംബര്‍ 12-ന്‌ നടന്ന ഹിമാചൽപ്രദേശ്‌ അസംബ്ലി തെരഞ്ഞെടുപ്പിനായി നവംബർ രണ്ടിനാണ്‌ പോസ്റ്റൽ വോട്ട്‌ ചെയ്തത്‌.

1917 ജൂലൈയിലാണ്‌ ശ്യാം സരൺ നേഗിയുടെ ജനനം. ആദ്യ പൊതുതെരഞ്ഞെടുപ്പുകാലത്ത്‌ അധ്യാപകനായിരുന്നു. 1952 ഫെബ്രുവരിയിലായിരുന്നു തെരഞ്ഞെടുപ്പ്‌. എന്നാൽ, കടുത്ത മഞ്ഞുവീഴ്ച കാരണം ഹിമാചൽപ്രദേശിലെ വോട്ടെടുപ്പ്‌ 1951 ഒക്ടോബറിൽ നടത്തി.

ഇങ്ങനെയാണ്‌ പോളിങ്‌ ചുമതലക്കാരൻകൂടിയായ നേഗി, ബൂത്തിൽ ആദ്യം വോട്ട്‌ ചെയ്‌ത്‌ ചരിത്രത്തിൽ ഇടംനേടിയത്‌. പിന്നീട്‌ എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹം വോട്ട്‌ ചെയ്‌തു. വോട്ട്‌ വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നടത്താനും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഔദ്യോഗികബഹുമതികളോടെയാണ്‌ രാജ്യം നേഗിക്ക്‌ വിട നൽകിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments