ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്താനും വിലാസം തെളിയിക്കാനുമെല്ലാം ആധാർ ഉപയോഗിക്കുന്നു. നിരവധി സ്ഥലങ്ങളിൽ ആധാർ നൽകേണ്ടി വരുമ്പോൾ ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ആധാർ കാർഡ് തട്ടിപ്പ് ഈ അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. സാമ്പത്തിക നഷ്ടം, ഐഡൻ്റിറ്റി മോഷണം, അനധികൃത ആവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങളുടെ അനുചിതമായ ഉപയോഗം എന്നിവ ഈ തട്ടിപ്പുകളുടെ പിന്നിലുള്ള കാരണങ്ങളാണ്.
അതേസമയം, നിങ്ങളുടെ ആധാർ നമ്പർ അറിഞ്ഞതുകൊണ്ട് മാത്രം ആർക്കും നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. എന്നാൽ മറ്റുവഴികളിലൂടെ പണം തട്ടാൻ തട്ടിപ്പുകാർ ശ്രമിക്കും. 2016-ലെ ആധാർ നിയമത്തിൽ ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് നൽകിയിരിക്കുന്ന ക്രിമിനൽ കുറ്റങ്ങളും പിഴകളും താഴെ കൊടുക്കുന്നു.
1. എൻറോൾമെൻ്റ് സമയത്ത് തെറ്റായ ഡെമോഗ്രാഫിക് അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ നൽകിയുള്ള ആൾമാറാട്ടം കുറ്റകരമാണ്. ഇതിന് 3 വർഷം വരെ തടവോ രൂപ വരെ പിഴയോ. 10,000/- രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കും
2. ആധാർ നമ്പർ ഉടമയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങൾ മാറ്റി കൊണ്ട് ആധാർ നമ്പർ ഉടമയുടെ ഐഡൻ്റിറ്റി സ്വന്തമാക്കുന്നത് ഒരു കുറ്റമാണ് – 3 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലാഭിക്കാം
3. ഒരു പൗരന്റെ ഐഡൻ്റിറ്റി വിവരങ്ങൾ ശേഖരിക്കാൻ അധികാരമുള്ള ഏജൻസിയായി നടിക്കുന്നത് ഒരു കുറ്റമാണ് – 3 വർഷം വരെ തടവോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയോ ലാഭിക്കാം
4. എൻറോൾമെൻ്റ് വേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ മനഃപൂർവം മറ്റുള്ളവർക്ക് കൈമാറുന്നത് കുറ്റമാണ് – 3 വർഷം വരെ തടവോ 1 ലക്ഷം രൂപ വരെ പിഴയോ ഉള്ള കുറ്റമാണ്.
5. സെൻട്രൽ ഐഡൻ്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിലേക്ക് (സിഐഡിആർ) അനധികൃതമായി പ്രവേശിക്കുന്നതും ഹാക്കിംഗ് നടത്തുന്നതും ഒരു കുറ്റമാണ് – 10 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും.
6. സെൻട്രൽ ഐഡൻ്റിറ്റി ഡാറ്റാ ശേഖരത്തിലെ ഡാറ്റയിൽ കൃത്രിമം കാണിക്കുന്നത് കുറ്റമാണ് – 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലാഭിക്കാം”
7. ഒരു വ്യക്തിയുടെ വിവരങ്ങൾ സ്ഥാപനം അനധികൃതമായി ഉപയോഗിക്കുന്നത് കുറ്റമാണ്. – ഒരു വ്യക്തിയുടെ കാര്യത്തിൽ 3 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ലഭിക്കാം.
– – – – – –