Thursday, May 30, 2024
Homeപുസ്തകങ്ങൾമുട്ടത്തു വർക്കിയും "ഇണപ്രവുകൾ " എന്ന നോവലിന്റെ ദാർശനീകതയും. ✍ ശ്യാമള ഹരിദാസ്

മുട്ടത്തു വർക്കിയും “ഇണപ്രവുകൾ ” എന്ന നോവലിന്റെ ദാർശനീകതയും. ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴു ത്തുകാരനായിരുന്നു മുട്ടത്തുവർക്കി. മദ്ധ്യ കേരളത്തിലെ സാധാര ണക്കാരായ ജനങ്ങളു ടെ ജീവിതം അവലംബിച്ച് സാഹിത്യ രചന നടത്തിയിരുന്ന മുട്ടത്തുവർ ക്കിയാണ് മലയാള സാഹിത്യത്തെ ജനകീയ വൽക്കരിച്ചത്.സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയി ലേക്ക് എത്തിയതെന്നും എൻ.വി. കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രേമശില്‍പിയാണ് മുട്ടത്തു വര്‍ക്കി. ഒരു കാലത്ത് പ്രണയത്തി നും പ്രണയ സല്ലാപങ്ങ ള്‍ക്കും മുട്ടത്തുവർക്കിയുടെ മൊഴികളായിരുന്നു തുണയായിരുന്നത്. ആ കാലഘട്ടത്തിലെ യുവാക്കളുടെ സൗന്ദര്യ സങ്കല്‍പങ്ങളെ നിറം പിടിപ്പിച്ചിരുന്നതും അദ്ദേ ഹത്തിന്‍റെ എഴുത്തായിരുന്നു.

പില്‍ക്കാലത്ത് ചില ബുദ്ധിജീവികളും എഴുത്തുകാരും മുട്ടത്തു വര്‍ക്കിയുടെ രചനകളെ പൈങ്കിളി സാഹിത്യം എന്നുവിളിച്ച് ആക്ഷേപിച്ചു. ആ ആക്ഷേപം പക്ഷെ അദ്ദേഹത്തിന്‍റെ കൃതികളുടെ പ്രസക്തിയും ലാളിത്യവും ശതഗുണീഭവിപ്പിക്കുകയാണുണ്ടായത്.

പട്ടുതൂവാല, അഴകുള്ള സെലീന, പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ. കരകാണാക്കടല്‍, അക്കരപ്പച്ച , മൈലാടും കുന്ന് തുടങ്ങിയ മുട്ടത്തു വര്‍ക്കിയുടെ ഒട്ടേറെ കഥകള്‍ ജനപ്രി യ സിനിമകളായി മാറി യിട്ടുണ്ട്.

ആത്മാഞ്ജലി അദ്ദേഹ ത്തിന്റെ കവിതാസമാ ഹാരവും,കല്യാണരാത്രി ചെറു കഥാസമാഹാരവുമാണ്. മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ ഇപ്പോല്‍ മലയാള കഥാനോവല്‍ സാഹിത്യത്തിന് വര്‍ഷം തോറും അവാര്‍ഡ് നൽകുന്നുണ്ട്.

ജീവിക്കുക, എഴുതുക എന്നതായിരുന്നു മുട്ടത്തു വര്‍ക്കിയുടെ ജീവിത ദര്‍ശനം.അദ്ദേ ഹം ജീവിച്ചു, എഴുതി, ധാരാളം കൃതികളും.

ഇടത്തരക്കാരായ ദരിദ്ര ക്രിസ്ത്യാനികളു ടെ ദീന ദൈന്യതകളും പണക്കാരുടെ ക്രൂര
അതിക്രമങ്ങളും അവതരിപ്പിച്ച് വായന ക്കാരെ വികാരതരളിതരും അവേശഭരിതരുമാ ക്കാന്‍ മുട്ടത്തുവർക്കി ക്ക് കഴിഞ്ഞു .അദ്ദേഹ ത്തിന്റെ സിനിമയാക്ക പ്പെട്ട നോവലുകളിൽ ഒന്നാണ് “ഇണപ്രവുകൾ”.
.
നാട്ടിൻ പുറത്തെ നന്മ നിറഞ്ഞ നിഷ്കള ങ്കരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ്
“ഇണപ്രവുകൾ ” എന്ന നോവലിലൂടെ രചയിതാവ് അവതരിപ്പിച്ചിരിക്കുക്കുന്നത്. ഈ നോവലി ലെ പ്രധാന കഥാപാത്രങ്ങളാണ് അന്തോണിയും, റാഹേലും. അവരു
ടെ പരിശുദ്ധ പ്രണയത്തിന്റെ തകർച്ച വായനക്കാരിൽ വേദനയുള വാക്കുന്നു. സമ്പത്തിന്റെ അളവുകോൽകൊണ്ട് അന്തോണിയുടേയും റാഹേലിന്റേയും പ്രണയത്തെ സമരസപ്പെടുത്താനാകാതെ പോയവർക്ക് മരണംകൊണ്ട് തങ്ങളുടെ ശാശ്വത സ്നേഹത്തി ന്റെ പവിത്രത തെളിയിച്ചു കൊടുത്ത യുവമിഥു ങ്ങളായ “ഇണപ്രാവു” കളുടെ കഥയാണ് ഈ നോവലിലൂടെ വർക്കി വരച്ചു കാട്ടുന്നത്. സമ്പ ത്തിനേക്കാൾ വലുത് മാനുഷിക ബന്ധങ്ങളാണെന്ന മഹത്തായ സന്ദേശമാണ് ഈ
നോവലിലൂടെ വർക്കി പങ്കുവെയ്ക്കുന്നത്. നാട്ടിൽ പുറത്തിന്റെ നന്മയും, മമതയും പ്രതിഫലിക്കുന്ന നിഷ്കളങ്കരായ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽനിന്നും ഒരിക്കലും മായാത്തവർണ്ണ ചിത്രങ്ങളായി എന്നെന്നും നിറഞ്ഞു നിൽക്കും.ഒരു എഴുത്തുകാ രൻ എന്ന നിലയിൽ ജനമനസ്സുകളിൽ അദ്ദേഹം വലിയ അംഗീകാരം നേടിയിരുന്നു.
അദ്ദേഹത്തിന്റെ രചന ളിൽ ഏറേയും മലയാളി കൾ അന്നുവരെ കണ്ടി ട്ടില്ലാത്ത ലളിതമായ ആഖ്യാനശൈലിയിലൂടെ വായനക്കാരെ അക്ഷരലോകത്തിന്റെ
ആനന്ദസാഗരത്തിലേക്ക് കൂട്ടികൊണ്ടുപോയപ്പോൾ അദ്ദേഹത്തിന്സാ ഹിത്യലോകത്ത് ശത്രുക്കളുണ്ടായി.”ആത്മാഞ്ജലി “എന്ന ഖണ്ഡ
കാവ്യത്തിലൂടെയാണ് മുട്ടത്തുവർക്കി രചനയിലേക്ക് തിരിയുന്നത്. തന്റെ വഴി കാവ്യരചന യല്ലെന്നു മനസ്സിലാക്കിയ വർക്കി പിന്നീട് ഗദ്യചുവടുറപ്പിച്ചു. ജനഹൃദയങ്ങളെ കീഴടക്കിയ അദ്ദേഹത്തിന്റെ കൃതിക്കായി ജനം കാത്തു നിന്നു.

മദ്ധ്യതിരുവിതാംകൂറിലെ ജനങ്ങളുടെ ജീവിത പശ്ചാത്തലമായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ കൂടുതലും സാധാരണക്കാരുടേയും, പാവപ്പെട്ടവരുടേയും ജീവിത യാഥാർഥ്യങ്ങൾ തന്റെ സൃഷ്ടിയിലൂടെ അദ്ദേഹം വരച്ചുകാട്ടി. പാടാത്ത പൈങ്കിളി എന്ന പ്രണയ നോവൽ പുറത്തിറങ്ങുമ്പോൾ മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലായിരുന്നുലായിരുന്നു അത്. മലയാളിക്ക് വായനയുടെ വാതായനം തുറന്നു കൊടുത്ത അനശ്വര പ്രതിഭയാണ് മുട്ടത്തുവർക്കി.അദ്ദേഹം ആ കാലഘട്ടത്തെ അറിയാനും സമൂഹ ചിന്തയും ജീവിതവും ബന്ധങ്ങളും എങ്ങിനെ ആയിരുന്നു എന്ന് മനസ്സിലാക്കാനും ഉതകുന്ന രീതിയിൽ നോവലിനെ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഗ്രാമത്തിന്റെ വിശുദ്ധിയും കഥാപാ ത്രങ്ങളുടെ ഓജസ്സുറ്റ സംഭാഷണ ശൈലിയും
മധുരം കിനിയുന്ന നാട്ടുഭാഷയും മദ്ധ്യതിരുവിതാംകൂർ പശ്ചാത്തലമാക്കി രചിച്ച ജീവസ്സുറ്റ നായികാ നായകന്മാർ മുട്ടത്തു വർക്കിയുടെ ഭാവനയിൽ വിളിയുടെ ഹൃദയത്തിൽ തേങ്ങലായി, തെന്നലായി, തലോടലായി, തനിമയോടെ അവർ ഇന്നും മലയാളി മനസ്സിൽ നിറഞ്ഞാടുന്നു.

ഇണപ്രവുകൾ എന്ന നോവലിലിന്റെ കഥാത ന്തു.

ശാന്തസുന്ദരമായ നാട്ടിൻ പുറം.ആ നാട്ടിലെ കൊച്ചാപ്പി എന്ന ബോട്ടുടമയുടെ അയൽക്കാരനായിരുന്നു കുഞ്ചെറിയ എന്ന കാളവണ്ടിക്കാരൻ.. കൊച്ചാപ്പിയുടെ മകൻ അന്തോണിയും , കുഞ്ചെറിയയുടെ മകൾ റാഹേലുമായി പ്രണയത്തിലാകു
ന്നു. ഒന്നിച്ച് വളർന്ന് ഒന്നിച്ച് ആടിപ്പാടി ഉല്ലസിച്ചു കഴിയുന്ന രണ്ടിണപ്രാവുകൾ അന്തോണിയും റാഹേലും. അന്തോണി, അവന്റെ കൊച്ചു സഹോദരി അമ്മിണി, അവരുടെ അമ്മ മാമിയും. അയൽവാസിയായ റാഹേലിന്റെ അപ്പനും അമ്മയും വണ്ടിക്കാരൻ കുഞ്ചെറിയായും മറിയാമ്മയുമായി അവ രുടെ സുഖദുഃഖങ്ങൾ ഒരുപോലെ പങ്കുവെച്ചു കഴിഞ്ഞു പോന്നു. കാളവണ്ടി കൊണ്ടു നടക്കാൻ ശേഷി കുറ ഞ്ഞു വന്ന കുഞ്ചെറിയാ ആ ജോലി അന്തോണി യെ ഏല്പിക്കുന്നു.എന്നാ യാലും റാഹേലിനേയും തന്നെയും അവൻ നോക്കേണ്ടവനാണല്ലോ എന്ന തീരുമാനത്തിൽ റാഹേലുമായി അന്തോണിയുടെ വിവാ ഹം നടത്താൻ തീരുമാ നിച്ചു. ഈ അവസരത്തിൽ അന്തോണിയുടേയും റാഹേലിന്റെയും സഹപാഠിയായിരുന്ന സ്ഥലത്തെ പ്രധാന പണക്കാരന്റെ മകൻ രാജൻ വിദേശത്തു നിന്നും ബിരുദങ്ങൾ നേടി നാട്ടിലെത്തി. പഠനം കഴിയുന്നതോടെ രാജനിൽ ഗ്രാമീണ തയോടുള്ള ഇഷ്ടവും കൃഷിയോടുള്ള സ്നേഹ വും നിറയുന്നു. രാജൻ അന്തോണിയുമായി സൗഹൃദം സ്ഥാപിച്ചു. വിവാഹം വേണ്ടെന്നു വെച്ചു നടന്നിരുന്ന രാജൻ യാദൃഛിക മായി റാഹേലിനെ കാണുക അവന്റെ മനസ്സു മാറുകയും ചെയ്യുന്നു. അന്തോണിയും
റാഹേലും മൂകമായി പരസ്പരം അറിഞ്ഞുകൊണ്ടുതന്നെ പ്രണയം പങ്കുവെയ്ക്കുന്നത് എത്ര മനോഹരമായി ഈ നോവലിൽ മുട്ടത്തു വർക്കി ചിത്രീകരിച്ചിരിക്കുന്നു. അന്തോണി പഴയൊരു വാക്കു പാലിക്കാനായി വീട്ടുവളപ്പിൽ വെച്ചുപിടിപ്പിച്ച കശുമാവിൽ ആദ്യം ഉണ്ടായ ഫലം ആർക്കും കൊടുക്കാതെ സൂക്ഷിച്ചു റാഹേലി നു കൊടുക്കുന്നത് പ്രണയത്തിന്റെ ഉദാത്തമായ ഒരു രംഗം സൃഷ്ടിച്ചു കൊണ്ടാണ്. ഈ നോവലിൽ മനോഹരമായി മനുഷ്യ വിചാരങ്ങളേയും, വികാരങ്ങളേയും സമന്വയിപ്പിക്കുക മാത്രമാണ് വർക്കി ചെയ്തിരിക്കുന്നത്.

പുരോഗമനാശയക്കാരനായ രാജൻ സാധാരണക്കാരെയും, സാധുജനങ്ങളേയും കഴിയുന്നത്ര തന്നോടൊ പ്പം സഹകരിപ്പിച്ചു. റാഹേലിന്റെ ഗ്രാമീണ സൗന്ദര്യത്തിൽ ആകൃഷ്ടനായി അയാൾ അവളെ വിവാഹം ചെയ്യുവാൻ ആഗ്രഹിക്കുന്ന വിവരം പിതാവായ ചാണ്ടിസാറിനോട് പറഞ്ഞു.അദ്ദേഹത്തിനു ആ ബന്ധം ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രിയപുത്രന്റെ ആഗ്രഹത്തിനു തടസ്സം ആകാതിരിക്കുവാനായി സമ്മതം മൂളി .പണമെന്നു കേട്ടപ്പോൾ മറ്റു ബന്ധങ്ങൾ മറന്നു പോയ മറിയയും കുഞ്ചെറിയായും റാഹേലിനെ അറിയിക്കാതെ വിവാഹത്തിനു സമ്മതിച്ച് ഒരുക്കങ്ങൾ തുടങ്ങി.ഒന്നായി കഴിഞ്ഞിരുന്ന ആ വീടുകൾക്കിടയിൽ മുള്ളുവേലി ഉയർന്നു. റാഹേലിനു അയലത്തു പോകുവാൻ അനുവാദ വും നിഷേധിച്ചു.കാര ണമറിയാതെ അന്തോ ണിയും വീട്ടുകാരും പക ച്ചു നിന്നു.ഇതിനിടയിൽ രാജന്റെ വീട്ടിൽ ജോലി ക്കാരനായി കഴിഞ്ഞു വന്നിരുന്ന അന്തോണി രാജന്റെ ഭാര്യയാകുവാ ൻ പോകുന്നത് റാഹേൽ ആണെന്നറിഞ്ഞു. കുഞ്ചെറിയായുടെ ഭീഷണിയിൽ വഴങ്ങി റാഹേലും മൗനസമ്മതം മൂളി. അന്തോണി തന്റെ എരിയുന്ന ഹൃദയവുമാ യി മലബാറിലേക്ക് യാത്രയായി. അന്തോണിയുടെ കത്തിൽ നിന്നും റാഹേൽ തന്റെ ഹൃദയേശ്വരൻ നാടു വിട്ടു പോയ വിവരമറി ഞ്ഞു വളരെയധികംകരഞ്ഞു. വിവാഹദിവസമണഞ്ഞു. റാഹേലിന്റെ വിവാഹ ദിവസം രോഗിയായ അന്തോണി മലബാറിൽ നിന്നും നാട്ടിലേക്കു തിരിച്ചു.പള്ളിയിൽ നിന്നും വിവാഹിതയായ റാഹേൽ പരിവാരസമേ തം ഭർത്തൃഗൃഹത്തിലേ ക്ക് യാത്രചെയ്തപ്പോൾ ഹൃദയം പൊട്ടി മരിച്ച അന്തോണിയുടെ ശവമഞ്ചവും ആ വഴി കടന്നുപോയി. അന്തോണിയുടെ മരണത്തിനു ശേഷം മധുവിധു ആഘോഷിച്ചു മണിയറയിൽ കഴിയാൻ റാഹേലിനും കഴിഞ്ഞില്ല. വിവാഹവേദിയിൽതന്നെ രോഗബാധിതയായി അവൾ വീഴുകകയും അധികം നാൾ കഴിയും മുമ്പേ മരിക്കുകയും ചെയ്തു. അന്തോണിയുടെ   കുഴിമാടത്തിനു തൊട്ടടുത്തായി അവളേ യും മറവു ചെയ്തു. അന്തോണിയുടെ അന്ത്യാഭിലാഷമായ അയാളുടെ സഹോദരിയെ സംരക്ഷിക്കണം എന്ന് റാഹേലിനോടുള്ള അഭ്യർത്ഥന പ്രകാരം അവൾ മരിക്കും മുന്നേ രാജനോട്
അമ്മിണിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നതും അവളുടെ ആഗ്രഹം
രാജൻ സാധിപ്പിച്ചു കൊടുക്കുന്നതും, എത്ര ഹൃദയസ്പർശമാണ്. അടുത്ത ലോകത്തിൽ ഒന്നിച്ചു വാഴൻ കൂട്ടുകാരനെത്തേടി ആ ഇണപ്രാവ് പരലോകത്തേക്ക് പറന്നു പോയി.

ഈ നോവൽ എത്ര മനോഹരമായിട്ടാണ് വർക്കി തന്റെ തൂലികയിലൂടെ പുറ ത്തേക്ക് ഒഴുക്കിയിരിക്കുന്നത്. ഇണപ്രാവുകളിലെ കഥാപാത്രങ്ങളായ അന്തോണിയും റാഹേലും വിശ്വസാഹിത്യ തലങ്ങളിലേക്ക് ഉയരുന്നു. ആന്റണി ആൻഡ് ക്ലിയോ
പാട്രയിലെ കഥാപാത്രങ്ങളോട് ഇണപ്രാവുകളിലെ നായിക നായകന്മാരായ അന്തോണി റാഹേലന്മാരെ ഉപമിക്കാറുണ്ട്.

✍ ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments