Sunday, July 21, 2024
Homeആരോഗ്യം👨‍👨‍👦‍👦മലയാളി മനസ്സ് -- ആരോഗ്യ വീഥി 👨‍👨‍👦‍👦 - 2024 | ജൂൺ 13 |...

👨‍👨‍👦‍👦മലയാളി മനസ്സ് — ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2024 | ജൂൺ 13 | വ്യാഴം

മഞ്ഞുകാലത്തെ ജലദോഷം, തൊണ്ടവേദന, പനി തുടങ്ങിയവയെ തടയാനും തൊണ്ടയുടെ അസ്വസ്ഥത മൂലം ശബ്ദത്തിന് ഇടര്‍ച്ചയുണ്ടാകുന്നവര്‍ക്ക്, അത് പരിഹരിക്കാനും ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇഞ്ചി. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഉള്‍പ്പെടയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നത്. ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഒന്നിലധികം രോഗങ്ങളെ ചെറുക്കാന്‍ സഹായിച്ചേക്കാം. ഇഞ്ചിക്ക് മികച്ച വേദനസംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ആര്‍ത്തവസംബന്ധമായ വേദന തുടങ്ങിയ അവസ്ഥകള്‍ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അല്‍ഷിമേഴ്‌സ് രോഗം പോലുള്ള വാര്‍ദ്ധക്യസഹജമായ മസ്തിഷ്‌ക വൈകല്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും ഇഞ്ചി സഹായിക്കുന്നു.

ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം പരിഹരിക്കാം. ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകളെ പ്രതിരോധിക്കാനും ഇഞ്ചി സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments