Saturday, July 20, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | ജൂൺ 13 | വ്യാഴം ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | ജൂൺ 13 | വ്യാഴം ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“കപ്പലകത്തൊരു കളളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം”.

കുഞ്ചൻ നമ്പ്യാർ

ആഗ്രഹങ്ങൾക്ക് പരിമിതമില്ല, എന്നാൽ ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ ചിലപ്പോൾ ഒരു ജീവിതം തന്നെ മതിയാവുകയുമില്ല. ജീവിതമെന്ന കടമ്പയിൽ ചിലപ്പോൾ കാൽ വഴുതി വീണേക്കാം, എന്നാൽ അവിടെ നിന്ന് എണീറ്റു തളരാതെ മുന്നേറണം.

അന്യായമായിട്ടുള്ളതിനൊന്നും ആഗ്രഹിക്കാതിരിക്കുക. ഈ പ്രപഞ്ചത്തിലും പരിസ്ഥിതിയിലും ലഭ്യമായിട്ടുള്ള സകലതിന്റെയും ഉപയോഗത്തിലും ഈ ഒരു മനോഭാവം തന്നെ നാം പിന്തുടരുന്നത് നന്നായിരിക്കും. നമുക്ക് അർഹതപ്പെട്ടതിൽ മാത്രം തൃപ്തിപ്പെടുക. അല്ലെങ്കിൽ കഴുതക്ക് പറ്റിയ അബദ്ധം പോലെ നമ്മുടെയും ജീവിതം പല അപകടങ്ങളിലും ചെന്നു ചേർന്നെന്ന് വരാം.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments