Tuesday, May 21, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 26, 2024 ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 26, 2024 ചൊവ്വ

കപിൽ ശങ്കർ

🔹അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം ചൊവ്വാഴ്ച പുലർച്ചെ കൂറ്റൻ കണ്ടെയ്നർ കപ്പലിൽ ഇടിച്ച് തകർന്നതായി റിപ്പോർട്ട്. പുലർച്ചെ 1:30 നാണ് (യുഎസ് പ്രാദേശിക സമയം) സംഭവം നടന്നത്. നിരവധി വാഹനങ്ങളും ആളുകളും വെള്ളത്തിലേക്ക് പതിച്ചതായി മേരിലാൻഡിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സിംഗപ്പൂരിൻ്റെ പതാക ഘടിപ്പിച്ച ‘ഡാലി’ എന്ന കണ്ടെയ്‌നർ കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൻ്റെ താങ്ങുകളിലൊന്നിൽ ഇടിച്ചതിന്റെ ഫലമായി റോഡ്‌വേ പലയിടത്തും പിളർന്ന് വെള്ളത്തിലേക്ക് വീഴാൻ കാരണമായി,

🔹ഒരു പോലീസ് ഓഫീസറായി വേഷമിടുകയും നിങ്ങൾ നിയമപരമായ പ്രശ്‌നങ്ങളിലാണെന്ന് ആളുകളോട് ഫോണിൽ പറയുകയും അതുവഴി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഒരു അഴിമതി ഫോൺ കോളറിനെക്കുറിച്ച് വെസ്റ്റ് ചെസ്റ്റർ നിവാസികൾക്ക് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഉപയോഗിക്കുന്ന ടെലിഫോൺ നമ്പറുകളും റെക്കോർഡിംഗിലെ ഭാഷയും അടിസ്ഥാനമാക്കി, ഈ തട്ടിപ്പ് അന്തർദ്ദേശീയമാണെന്ന് തോന്നുന്നുവെന്ന് ഡിറ്റക്ടീവ്സ് പറയുന്നു. കണ്ടുപിടിക്കാൻ പ്രയാസമുള്ള ഒന്നാണ്. വെസ്റ്റ് ചെസ്റ്റർ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ബന്ധപ്പെട്ട താമസക്കാരിൽ നിന്ന് വാരാന്ത്യത്തിൽ 25-ലധികം കോളുകൾ ഫീൽഡ് ചെയ്തു.

🔹ഫിലഡൽഫിയയിലെ ഫ്രാങ്ക്ഫോർഡ് സെക്ഷനിലെ ഒരു ബസ് ടെർമിനലിൽ നടന്ന മാരകമായ ഇരട്ട വെടിവയ്പ്പ് ഫിലഡൽഫിയ പോലീസ് അന്വേഷിക്കുന്നു. SEPTA യുടെ അരോട്ട് ട്രാൻസ്‌പോർട്ടേഷൻ സെൻ്ററിലെ ആരോട്ട് സ്ട്രീറ്റിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

🔹യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തു, മുൻ നിലപാടിൽ നിന്ന് മാറി യുഎസ് ഈ നടപടി വീറ്റോ ചെയ്തില്ലായെന്ന്‌ മാത്രമല്ല ബന്ദികളെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന സെക്യൂരിറ്റി കൗൺസിൽ വോട്ടെടുപ്പിൽ യുഎസ് വിട്ടുനിന്നപ്പോൾ ബാക്കിയുള്ള 14 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കൗൺസിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്.

🔹അമേരിക്കൻ ഐക്യനാടുകളിൽ ഏകദേശം 285,000 ഡോഡ്ജ് ചാർജറും ക്രിസ്‌ലർ 300 സെഡാനുകളും സ്റ്റെല്ലാൻ്റിസ് തിരിച്ചുവിളിക്കുന്നു, കാരണം അവയ്ക്ക് സൈഡ് കർട്ടൻ എയർബാഗ് ഇൻഫ്ലേറ്ററുകൾ ഉണ്ട്, അത് പൊട്ടിത്തെറിക്കുകയും ലോഹ കഷ്ണങ്ങൾ ക്യാബിനിലൂടെ തെറിക്കുകയും ചെയ്യുന്നു.

🔹മുഖ്യമന്ത്രി പിണറായി വിജയനെ ലോക്സഭാ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രന്‍. മലപ്പുറത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. നിയമത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പ്രസംഗിച്ച മുഖ്യമന്ത്രി ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളര്‍ത്താനാണ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.

🔹സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെന്‍ഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെന്‍ഷന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഡീന്‍ പുറത്തുവിട്ടു. ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെന്‍ഷന്‍. 33 വിദ്യാര്‍ത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിന്‍വലിച്ചാണ് സസ്‌പെന്‍ഷന്‍.

🔹ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് പിതാവ് ആശുപത്രിയിലെത്തിച്ച കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. തലയില്‍ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. ഉദരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസ് മകള്‍ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന്് പിതാവ് മുഹമ്മദ് കോന്തത്തൊടിക ഫായിസിനെ (24) കാളികാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

🔹80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തില്‍ ട്വന്റി ട്വന്റി പാര്‍ട്ടി ഭരിക്കുന്ന കിഴക്കമ്പലത്ത് സാബു എം ജേക്കബ് ഇക്കഴിഞ്ഞ 21-ാം തിയതി ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം പിന്‍വലിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ ഉത്തരവിട്ടത്.

🔹തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. തൃപ്രയാര്‍ തേവരുടെ ചിത്രം ഫ്ളക്‌സിലുള്‍പ്പെടുത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

🔹യുഎഇയിലും ഖത്തറിലും എത്തി പ്രവാസികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് ഷാഫി പറമ്പില്‍. പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിനായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിലെ പ്രശ്നങ്ങള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ഷാഫിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കില്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് വരണമെന്ന് ഷാഫി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.

🔹തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അധികൃതര്‍. പരിശോധനകള്‍ക്കായി ജില്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പോളിങ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ കര്‍ശനമായ പരിശോധന നടത്തും.

🔹കോതമംഗലം കള്ളാട് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. അയൽവാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മയെ (72) തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

🔹മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചുവെന്ന് പറഞ്ഞ് മകനെ മര്‍ദ്ദിക്കുകയും കത്തി കൊണ്ട് നെഞ്ചത്ത് കുത്താന്‍ ശ്രമിക്കുകയും ചെയ്ത പിതാവിനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തന്‍കുന്ന് കരപ്പുറത്ത് വീട്ടില്‍ കെ.എന്‍ വിശ്വംഭരന്‍ (84) ആണ് പിടിയിലായത്.

🔹മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി തലശ്ശേരി എരഞ്ഞോളിയില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകള്‍ യാഷികയാണ് മരിച്ചത്.

🔹ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയില്‍ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്.

🔹ഉത്സവപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്.

🔹ആനപ്രേമികളുടെ ഹരമായിരുന്ന മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള മംഗലാംകുന്ന് അയ്യപ്പന്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.

🔹കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവില്‍ കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചവര്‍ക്ക് 5000 രൂപ പിഴ ചുമത്തി ബംഗളുരു അധികൃതര്‍. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങള്‍ക്കാണ് അധികൃതര്‍ പിഴ ചുമത്തിയത്.

🔹തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ മത്സരക്രമം മാത്രം പുറത്തു വിട്ടിരുന്ന ബിസിസിഐ ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളുടെയും മത്സരക്രമം പുറത്തുവിട്ടു. മെയ് 26ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍.

🔹തെന്നിന്ത്യന്‍ സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തുന്ന ‘ഇനിമേല്‍’ മ്യൂസിക് വീഡിയോ പുറത്ത്. മ്യൂസിക് വീഡിയോ കമ്പോസ് ചെയ്തിരിക്കുന്നതും പാടിയിരിക്കുന്നതും ശ്രുതി ഹാസന്‍ തന്നെയാണ്. സംവിധായകനില്‍ നിന്നും പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം വളരെ പോസിറ്റീവ് ആയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കമല്‍ ഹാസനാണ് ദ്വാരകേഷ് പ്രഭാകര്‍ സംവിധാനം ചെയ്ത ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് ഇനിമേല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഇനിമേലിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments