Saturday, July 27, 2024
Homeഅമേരിക്കഡോളർ ട്രീയുടെ 1,000 സ്റ്റോർ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു

ഡോളർ ട്രീയുടെ 1,000 സ്റ്റോർ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു

-പി പി ചെറിയാൻ

വെർജീനിയ: 2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി ഡോളർ സ്റ്റോർ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു

നിലവിലെ പാട്ടക്കാലാവധി കഴിഞ്ഞാൽ മറ്റൊരു 370 ഫാമിലി ഡോളറും 30 ഡോളർ ട്രീ ലൊക്കേഷനുകളും അടച്ചുപൂട്ടുന്നതോടെ മൊത്തം അടച്ചുപൂട്ടുന്ന സ്റ്റോറുകൾ 1,000 ആകുമെന്നു സിഇഒ റിച്ചാർഡ് ഡ്രെയിലിംഗ് പറഞ്ഞു

സ്റ്റോർ അടച്ചുപൂട്ടുന്നതുമൂലം കമ്പനിക്ക് വാർഷിക വിൽപ്പനയിൽ 730 മില്യൺ ഡോളർ നഷ്ടമാകുമെന്നും എന്നാൽ ചെലവ് ലാഭിക്കുന്നതിലൂടെ വരുമാനം 0.30 ഇപിഎസ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വർഷം മുമ്പുള്ള 452 മില്യൺ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ $1.7 ബില്യൺ അറ്റ നഷ്ടം രേഖപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ, കമ്പനിക്ക് 998 മില്യൺ ഡോളർ നഷ്ടപ്പെട്ടു, 2022 ലെ ലാഭം 1.6 ബില്യൺ ഡോളറായിരുന്നു.

പോർട്ട്‌ഫോളിയോ റിവ്യൂവിനുള്ള $594.4 മില്ല്യൺ ചാർജ്, $1.07 ബില്യൺ ഗുഡ്‌വിൽ ഇംപയർമെൻ്റ് ചാർജ്, $950 മില്യൺ ട്രേഡ് നെയിം ഇംപയർമെൻ്റ് ചാർജ് എന്നിവയാണ് അതിൻ്റെ നഷ്ടത്തിൻ്റെ പ്രധാന കാരണം. ഒരേ സ്‌റ്റോർ വിൽപ്പന ഡോളർ ട്രീയിലെ എസ്റ്റിമേറ്റുകളെ മറികടന്നു, എന്നാൽ ഫാമിലി ഡോളറിന് സ്ട്രീറ്റ് പ്രതീക്ഷിച്ചതിലും 1.20% കുറഞ്ഞു.

നാലാം പാദത്തിലെ കണക്കനുസരിച്ച്, ഡോളർ ട്രീയ്ക്ക് 16,774 മൊത്തം സ്റ്റോറുകളും 8,415 ഡോളർ ട്രീയും 8,359 ഫാമിലി ഡോളർ ലൊക്കേഷനുകളും ഉണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments