Thursday, September 19, 2024
Homeഅമേരിക്കവക്‌സഹാച്ചിയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ കണ്ടെത്താൻ ആംബർ അലർട്ട്

വക്‌സഹാച്ചിയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ കണ്ടെത്താൻ ആംബർ അലർട്ട്

വക്‌സഹാച്ചി (ടെക്സാസ്): ബുധനാഴ്ച പുലർച്ചെ അവസാനമായി കണ്ട വക്‌സഹാച്ചിയിൽ നിന്നുള്ള 12 വയസ്സുകാരിയ കണ്ടെത്താൻ ആംബർ അലർട്ട് നൽകിയിട്ടുണ്ട്.

“ടേ ടെയ്” എന്ന്‌ വിളിക്കുന്ന ടാന്യ ജാക്‌സൺ വീട്ടിൽ നിന്ന് ഓടിപ്പോയതാകാമെന്ന് പോലീസ് പറയുന്നു. ബ്രണ്ണ റോഡിൽ രാവിലെ 10 മണിയോടെയാണ് അവളെ അവസാനമായി കണ്ടത്.

കുട്ടി അവസാനമായി ധരിച്ചിരുന്നത് എന്താണെന്ന് ഉദ്യോഗസ്ഥർക്ക് അറിയില്ല, പക്ഷേ അവളെ 5-അടി-7, ഏകദേശം 170 പൗണ്ട് ഭാരമുണ്ടെന്ന് വിശേഷിപ്പിച്ചു.

ടാന്യ എവിടെയാണെന്ന് വിവരം ലഭിക്കുന്ന ആർക്കും വക്‌സഹാച്ചി പോലീസ് ഡിപ്പാർട്ട്‌മെൻ്റിനെ 469-309-4400 എന്ന നമ്പറിൽ വിളിക്കാം.

കുട്ടിയുടെ സുരക്ഷിതമായ തിരിച്ചുവരവിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു,” വക്‌സഹാച്ചി ഐഎസ്‌ഡി വ്യാഴാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments