Friday, July 26, 2024
Homeഅമേരിക്കഫുട്ബോൾ സൂപ്പർതാരവും ഹോളിവുഡ് നടനുമായ ഒജെ സിംപ്സൺ അന്തരിച്ചു

ഫുട്ബോൾ സൂപ്പർതാരവും ഹോളിവുഡ് നടനുമായ ഒജെ സിംപ്സൺ അന്തരിച്ചു

-പി പി ചെറിയാൻ

ലാസ് വെഗാസ്: . മുൻ ഭാര്യയെയും അവളുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഫുട്ബോൾ സൂപ്പർതാരവും ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ അന്തരിച്ചു

ബുധനാഴ്ച രാത്രി ലാസ് വെഗാസിൽ വെച്ച് സിംപ്‌സണിൻ്റെ അറ്റോർണിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത് ക്യാൻസറുമായി പോരാടിയാണ് അദ്ദേഹം മരിച്ചതെന്നു സിംപ്‌സൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ പറയുന്നു
1947 ജൂലൈ 9-ന് സാൻഫ്രാൻസിസ്കോയിലാണ് ഒറെന്തൽ ജെയിംസ് സിംപ്സൺ ജനിച്ചത്. 2-ാം വയസ്സിൽ റിക്കറ്റ്സ് പിടിപെട്ട അദ്ദേഹത്തിന് 5 വയസ്സ് വരെ ലെഗ് ബ്രേസ് ധരിക്കാൻ നിർബന്ധിതനായി. എന്നാൽ, നന്നായി സുഖം പ്രാപിച്ച അദ്ദേഹം എക്കാലത്തെയും ഏറ്റവും പ്രശസ്തമായ ഫുട്ബോൾ കളിക്കാരിൽ ഒരാളായി മാറി.

അദ്ദേഹത്തിന് രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു, ജേസൺ, ആരെൻ, ആ ആൺകുട്ടികളിലൊരാളായ ആരെൻ, 1979-ൽ ഒരു നീന്തൽക്കുളത്തിലെ അപകടത്തിൽ ഒരു കൊച്ചുകുട്ടിയായിരിക്കെ മുങ്ങിമരിച്ചു, അതേ വർഷം അവനും വിറ്റ്ലിയും വിവാഹമോചനം നേടി.

1994-ൽ ലോസ് ഏഞ്ചൽസിൽ മുൻ ഭാര്യ നിക്കോൾ ബ്രൗൺ സിംപ്‌സണെയും അവരുടെ സുഹൃത്ത് റൊണാൾഡ് ഗോൾഡ്‌മാനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഏറ്റവും കൂടുതല്‍ കാലം കോടതിയില്‍ വിചാരണ നേരിട്ട് പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ സിംസൺ ജയിൽ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, 2008-ൽ 12 സായുധ മോഷണക്കേസുകളിലും ലാസ് വെഗാസിലെ ഒരു ഹോട്ടലിൽ തോക്കിന്‍ മുനയിൽ രണ്ട് സ്‌പോർട്‌സ് മെമ്മോറബിലിയ ഡീലർമാരെ തട്ടിക്കൊണ്ടു പോയ കേസിലും ശിക്ഷിക്കപ്പെട്ടതിന് ശേഷം സിംപ്‌സൺ പിന്നീട് ഒമ്പത് വർഷം നെവാഡ ജയിലിൽ ശിക്ഷ അനുഭവിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments