Monday, December 9, 2024
Homeഅമേരിക്കഒക്‌ലഹോമയിൽ കാണാതായ രണ്ട് സ്ത്രീകളെ പോലീസ് അന്വേഷിക്കുന്നു

ഒക്‌ലഹോമയിൽ കാണാതായ രണ്ട് സ്ത്രീകളെ പോലീസ് അന്വേഷിക്കുന്നു

-പി പി ചെറിയാൻ

ഒക്‌ലഹോമ: കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെ വാരാന്ത്യത്തിൽ കാണാതായ രണ്ട് സ്ത്രീകളെ ‘സംശയാസ്‌പദമായ തിരോധാനം’ ഒക്‌ലഹോമ പോലീസ് അന്വേഷിക്കുന്നു

ടെക്സസ് കൗണ്ടിയിൽ രണ്ട് സ്ത്രീകളുടെ തിരോധാനം അന്വേഷിക്കുകയാണെന്ന് ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.വെറോണിക്ക ബട്‌ലർ (27), ജിലിയൻ കെല്ലി (39) എന്നിവർ കുട്ടികളെ കൂട്ടാൻ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് കാണാതായതെന്ന് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

“അവർ ഒരിക്കലും പിക്കപ്പ് ലൊക്കേഷനിൽ എത്തിയിട്ടില്ല, പറഞ്ഞു. “അവരുടെ കാർ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.” പോലീസ് പറഞ്ഞു.ടെക്‌സസ് കൗണ്ടിയിലെ കൻസസിലെ എൽകാർട്ടിന് തെക്ക്, ഹൈവേ 95, റോഡ് എൽ എന്നിവയ്ക്ക് സമീപമാണ് ഇവരുടെ വാഹനം കണ്ടെത്തിയതെന്ന് ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു.

ടെക്‌സസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റ്, ഒക്‌ലഹോമ ഹൈവേ പട്രോൾ, മറ്റ് ഏജൻസികൾ എന്നിവ അന്വേഷണത്തെ സഹായിക്കുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments