Saturday, July 27, 2024
Homeഅമേരിക്ക'വിശ്വാസം പ്രവര്‍ത്തിയിലൂടെ': ഫിലഡല്‍ഫിയയിലെ സണ്ടേ സ്‌കൂള്‍ വാര്‍ഷികം  വര്‍ണാഭം

‘വിശ്വാസം പ്രവര്‍ത്തിയിലൂടെ’: ഫിലഡല്‍ഫിയയിലെ സണ്ടേ സ്‌കൂള്‍ വാര്‍ഷികം  വര്‍ണാഭം

 ജോസ് മാളേയ്ക്കല്‍

ഫിലഡൽഫിയ: വിശ്വാസപരിശീലന ക്ലാസുകളിലൂടെ കുട്ടികൾ ഒരു വർഷം മുഴുവൻ ഹൃദിസ്ഥമാക്കിയ ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, കൊച്ചുകൊച്ചു പ്രാർത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും ആക്ഷൻ സോംഗ്, ഭക്തിഗാനം, സ്കിറ്റ്, ആനിമേഷൻ വീഡിയോ, നൃത്തം തുടങ്ങിയ വിവിധ കലാമാധ്യമങ്ങളിലൂടെ രസകരമായി അവതരിപ്പിക്കാൻ കുട്ടികൾക്കു വീണുകിട്ടുന്ന അവസരമാണല്ലോ സ്കൂ‌ൾ വാർഷികവും, ടാലൻ്റ് ഷോയും.

‘വിശ്വാസം പ്രവർത്തിയിലൂടെ’ എന്ന സന്ദേശവുമായി കുട്ടികൾ അവരുടെ നൈസർഗിക കലാവാസനകൾ വിശ്വാസപരിശീലന ക്ലാസുകളിൽ പഠിച്ച അറിവിന്റെ വെളിച്ചത്തിൽ വിവിധ കലാരൂപങ്ങളായി സ്റ്റേജിൽ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. മെയ് 4 അഞ്ചരമണിമുതൽ അരങ്ങേറിയ ശനിയാഴ്ച്ച ഫിലാഡൽഫിയ വൈകുനേരം സെന്റ് തോമസ് സീറോമലബാർ വിശ്വാസപരിശീലന സ്‌കൂൾ വാർഷികവും, സി.സി.ഡി.
കുട്ടികളുടെ ടാലൻ്റ് ഷോയും വർണാഭമായി. ചെറുപ്രായത്തിൽ ക്ലാസ്‌മുറിയിൽനിന്നും കുട്ടികൾക്കു ലഭിച്ച വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്‌ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിൾ അധിഷ്‌ഠിതമായ അറിവും വൈവിധ്യമാർന്ന പരിപാടികളിലൂടെ അവതരിപ്പിച്ച് എങ്ങനെ കാണികളായ മാതാപിതാക്കളെയും, മതാധ്യാപകരെയും ത്രില്ലടിപ്പിക്കാം എന്നതായിരുന്നു പ്രീകെ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 230 കട്ടികളുടെ മനസിൽ.

ശനിയാഴ്ച്ച വൈകുന്നേരം 5:30 നു കൈക്കാരന്മാരായ ജോജി ചെറുവേലിൽ, ജോസ് തോമസ്, സജി സെബാസ്റ്റ്യൻ, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, സൺഡേ സ്‌കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, പി. ടി. എ. പ്രസിഡൻ്റ് ജോബി കൊച്ചുമുട്ടം, റവ. സി. അൽഫോൻസ്, ചെറുപുഷ്‌പ മിഷൻ ലീഗ് പ്രസിഡന്റ് ലില്ലി ചാക്കോ, പ്രോഗ്രാം കോർഡിനേറ്റർ ജയിൻ സന്തോഷ്, മതാധ്യാപകർ, മാതാപിതാക്കൾ എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ ഭദ്രദീപം തെളിച്ച് സി.സി.ഡി. വാർഷികാഘോഷങ്ങളും, ടാലന്റ് നൈറ്റും ഉത്ഘാടനം ചെയ്‌തു. ഫാ. ദാനവേലിൽ മുഖ്യപ്രഭാഷണവും, ജേക്കബ് ചാക്കോ ആശംസയുമർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജയിൻ സന്തോഷ് ആമുഖ പ്രസംഗത്തിലൂടെ എല്ലാവരേയും സ്വാഗതം ചെയ്തു.

ജുവാന ജോമോൻ്റെ പ്രാർത്ഥനയോടെയും, ഗ്ലോറിയാ സന്തോഷ്, അനിതാ അലക്സ്, താരാ ജോസഫ്, ഗ്രെയിസ് ജോസഫ്, ജെസെൽ മത്തായി എന്നിവരുടെ വിശേഷാൽ സമൂഹനൃത്തത്തോടെയും ആരംഭിച്ച സി.സി.ഡി. നൈറ്റിൽ പ്രീകെ മുതൽ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളിലെയും കുട്ടികൾ വ്യ‌തസ്‌തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. الم கெ കുട്ടികളുടെ ആക്‌ഷൻ സോങ്ങ് മുതൽ പന്ത്രണ്ടാം ക്ലാസിന്റെ സമൂഹനൃത്തവും, മതാധ്യാപകരുടെ കൃതഞ്ജതാഗാനവും ശ്രദ്ധേയമായി. എയ്‌ഡൻ ബിനു, ജോഹാൻ പൂവത്തുങ്കൽ, എമിലിൻ ജയിംസ്, ജോയൽ സോബിൻ, വിൻസന്റ്റ് സമാപന ഐസക്ക് എന്നിവരുടെ കൃതഞ്ജതാ ഗാനത്തോടെ സി.സി.ഡി നൈറ്റിനു തിരശീല വീണു.

ബൈബിൾ സ്പെല്ലിങ്ങ് ബീ ചാമ്പ്യൻ ലിലി ചാക്കോ, റണ്ണർ അപ് ആയ ജോസ്‌ലിൻ ജോസഫ് എന്നിവർക്ക് മതാധ്യാപകരായ ഡോ. ബിന്ദു, ഡോ.ബ്ലസി മെതിക്കളം എന്നിവർ അംഗീകാര സർട്ടിഫിക്കറ്റും മതബോധനസ്‌കൂൾ മുൻ ഡയറക്ടർ ജയിംസ് കുറിച്ചി നൽകി.


രൂപതാതലത്തിൽ നടത്തിയ ബൈബിൾ ക്വിസ് മൽസരത്തിൽ ഇടവകയിൽനിന്നും ഫൈനലിലെത്തിയ ആസ്‌മി തോമസ്, ബീനാ ബിജു. ജെന്നാ നിഖിൽ , ജിൻസി ജോൺ, ജോസ്‌ലിൻ സോജൻ, റെബേക്കാ ജോസഫ്, ജറമിയ ജോസഫ് എന്നിവരെ ഫാ. ദാനവേലിൽ പ്രശംസാ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

എബിൻ സെബാസ്റ്റ്യൻ ശബ്ദവെളിച്ചനിയന്ത്രണ, സാങ്കേതിക സഹായവും, ജോസ് തോമസ് ഫോട്ടോഗ്രഫിയും നിർവഹിച്ചു. ജയ്ക്ക് ബെന്നി, ജാനറ്റ് ജയിംസ്, ഗ്ലോറിയാ സന്തോഷ് എന്നിവർ എം. സി. മാരായി.

ഹോസ്‌പിറ്റാലിറ്റി ടീം ജോയി കരുമത്തി, ജോജോ ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ സെ. വിൻസന്റ്റ് ഡി പോൾ, പി.ടി.എ. ഭാരവാഹികൾ ഭക്ഷണം തയാറാക്കുന്നതിലും, സ്റ്റേജ് ക്രമീകരണങ്ങൾക്കും സഹായകമായി. ഷീബാ സോണി, ബിന്ദു വെള്ളാറ, ഹെലൻ ഐസക്ക്, ലെവിൻ സോണി, ആരൺ മൈക്കിൾ എന്നിവരുടെ സഹായത്തോടെ മതാധ്യാപിക ജയിൻ സന്തോഷ് പരിപാടികൾ സമയബന്ധിതമായി കോർഡിനേറ്റു ചെയ്തു.

ഫോട്ടോ: ജോസ് തോമസ്

 ജോസ് മാളേയ്ക്കല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments