Tuesday, September 17, 2024
Homeഅമേരിക്കസൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മ കോണ്‍ഫ്രറന്‍സ് മാർച്ച്‌ 8,9 തീയതികളിൽ ഡാളസിൽ.

സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മ കോണ്‍ഫ്രറന്‍സ് മാർച്ച്‌ 8,9 തീയതികളിൽ ഡാളസിൽ.

ഡാളസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 11-ാമത് സംയുക്ത കോണ്‍ഫ്രറന്‍സ് മാര്‍ച്ച് 8,9 (വെള്ളി, ശനി) തീയതികളില്‍ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Rd, Farmers Branch, Tx 75234) വെച്ച് നടത്തപ്പെടുന്നു.

റവ. ഏബ്രഹാം കുരുവിള (ലബക്ക് ), റവ. ജോൺ കുഞ്ഞപ്പി (ഒക്ലഹോമ ) എന്നിവരാണ് കോൺഫ്രറൻസിന്റെ മുഖ്യ ലീഡേഴ്സ്. കോൺഫ്രറൻസ് പ്രസിഡന്റായി റവ.അലക്സ്‌ യോഹന്നാൻ, വൈസ് പ്രസിഡന്റായി റവ. എബ്രഹാം തോമസ്, ജനറൽ കൺവീനർ ആയി സാം അലക്സ്‌ എന്നിവർ പ്രവര്‍ത്തിക്കുന്നു. Church On Mission Everywhere (Mathew 28:20) എന്നതാണ് കോൺഫ്രറൻസിന്റെ മുഖ്യ ചിന്താവിഷയം.

സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന ഡാളസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാൻ അന്റോണിയോ എന്നിവിടങ്ങളിലുള്ള മാര്‍ത്തോമ്മാ ദേവാലയങ്ങളിലെ അംഗങ്ങളും വൈദീകരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫ്രറന്‍സില്‍ സംബന്ധിക്കുന്നത്.

ഈശോ മാളിയേക്കൽ (രജിസ്‌ട്രേഷന്‍ & ഹോസ്പിറ്റാലിറ്റി), പ്രൊഫ. സോമൻ വി. ജോർജ് (ഫിനാന്‍സ്), ചാക്കോ ജോൺസൺ (ഫുഡ്‌ ), ബാബു സി. മാത്യു (പബ്ലിസിറ്റി & ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ജോർജ് വർഗീസ് (വർഷിപ്പ് & ക്വയർ ), ജോജി ജോർജ് (അക്കമോഡേഷന്‍), സാറ ജോസഫ് (മെഡിക്കല്‍), മറിയാമ്മ ഡാനിയേൽ (പ്രയര്‍ സെല്‍), എന്നിവര്‍ കണ്‍വീനറുന്മാരായി വിപുലമായ സബ് കമ്മറ്റികൾ കോൺഫ്രറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. കോൺഫ്രറൻസിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ മാർച്ച്‌ 4 ന് അവസാനിക്കും എന്ന് രജിസ്ട്രേഷൻ കൺവീനർ ഈശോ മാളിയേക്കൽ അറിയിച്ചു.

ദൈവ സ്നേഹത്തിൽ ഒരുമിച്ച് ചേർന്ന് വചനം പഠിക്കുന്നതിനും, അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, വരുംതലമുറയെ ക്രിസ്തുവുമായി ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ കോൺഫ്രറൻസിന്റെ അനുഗ്രഹത്തിനായി ഏവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകണമെന്ന് പ്രസിഡന്റ് റവ.അലക്സ്‌ യോഹന്നാൻ, വൈസ്. പ്രസിഡന്റ് റവ.എബ്രഹാം തോമസ്, ജനറൽ കൺവീനർ സാം അലക്സ്‌ എന്നിവർ അറിയിച്ചു.

ഷാജി രാമപുരം

RELATED ARTICLES

Most Popular

Recent Comments