Friday, December 27, 2024
Homeഅമേരിക്കസിസ്റ്റർ ഡോ.ജോവൻ ചുങ്കപ്പുര അമേരിക്കയിൽ: മെയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.

സിസ്റ്റർ ഡോ.ജോവൻ ചുങ്കപ്പുര അമേരിക്കയിൽ: മെയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.

ജീമോൻ റാന്നി

ഹൂസ്റ്റൺ: സുപ്രസിദ്ധ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ.ഡോ .ജോവൻ ചുങ്കപ്പുര ഹൃസ്വസന്ദർശനാർത്ഥം അമേരിക്കയിൽ എത്തി. അമേരിക്കയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച്‌ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ മെയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതാണ്.

മെയ് 3 മുതൽ 5 വരെ ഹൂസ്റ്റനടുത്ത് ഡിക്കിൻസണിലുള്ള ക്രിസ്ത്യൻ റിന്യൂവൽ സെന്ററിൽ വച്ച് നടന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ സുവർണ്ണ ജൂബിലി ഫാമിലി കോൺഫറൺസിന്‌ മുഖ്യ പ്രഭാഷകയായിരുന്നു സിസ്റ്റർ ജോവാൻ.

മെയ് 16 വ്യാഴാഴ്ച രാവിലെ 10 മുതൽ സെന്റ് തോമസ് സീനിയർസിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഓർത്തഡോൿസ് ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് “How to grow old gracefully” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ സിസ്റ്ററിന്റെ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കും. അന്ന് വൈകിട്ട് 7 മണിക്ക് ഇമ്മാനുവേൽ മാർത്തോമാ ഇടവക പ്രയർ ഫെല്ലോഷിപ്പിലും വചന പ്രഘോഷണം നടത്തും.

മെയ് 17 നു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ “Family Challenges in the New Millennium” എന്നുള്ള വിഷയത്തെ സംബന്ധിച്ച് സിസ്റ്റർ ക്ലാസ് എടുക്കും.

മെയ് 18 നു ശനിയാഴ്ച വൈകുന്നേരം 4- 6 വരെ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ചർച്ച്‌ സെന്റ് തോമസ് മിഷൻന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലുള്ള എല്ലാ യുവജനങ്ങൾക്ക്‌ വേണ്ടി “Challenges Facing the Youth” എന്നുള്ള വിഷയത്തെ സംബന്ധിച്ച് ക്ലാസ്സിന് സിസ്റ്റർ നേതൃത്വം നൽകും.

മെയ് 19 നു ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ദേവാലയത്തിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ദൈവവചന പ്രഘോഷണം നടത്തും.

അന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ALCOHOLIC ANONYMOUS ZOOM മീറ്റിംഗിൽ മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം മാങ്ങാനത്തുള്ള മദ്യ ലഹരി മുക്ത കേന്ദ്രമായ TRADA യുടെ പ്രിൻസിപ്പലും സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന സിസ്റ്റർ, മദ്യാസക്തിയിൽ അകപ്പെട്ടു പോയ നൂറുകണക്കിന് വ്യക്തികളെ കൗൺസിലിങ് മുഖേന രക്ഷപെടുത്തിയിട്ടുണ്ട്. ദീർഘവര്ഷങ്ങളായി ലഹരി, മദ്യം എന്നിവക്കടിമപ്പെട്ടു പോയവർക്ക്‌ കൗൺസിലിങ് കൊടുക്കുന്ന സിസ്റ്റർ ജോവാൻ കേരളത്തിലും വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്ന ഒരു ഫാമിലി കൗണ്സിലറും പ്രമുഖ മോട്ടിവേഷണൽ സ്‌പീക്കറുമാണ്.


.
അഡിക്ഷൻ ട്രീട്മെന്റിൽ ഇന്റര്നാഷനൽ ട്രെയിനറായ സിസ്റ്റർ, സൈക്കോളജിയിൽ എംഎ യും ഡോക്ടറേറ്റും കരസ്ഥമാക്കി. കൗൺസിലിങ്, സൈക്കോതെറാപ്പി, ഫാമിലി തെറാപ്പി എന്നീ രംഗത്തു പ്രഗല്ഭമായ നേതൃത്വമാണ് നൽകി വരുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു ക്ലാസുകൾ എടുത്തു വരുന്ന സിസ്റ്റർ ജീവകാരുണ്യ പ്രവർത്തന മേഖലയിലും ശ്രദ്ധേയമായ പ്രവര്ത്തനങ്ങളാണ് നടത്തിവരുന്നത്.

ഹൂസ്റ്റൺ സന്ദർശന വേളയിൽ ആർക്കെങ്കിലും വ്യക്തികളായോ കുടുംബമായോ സിസ്റ്റർ ജോവാൻ ചുങ്കപുരയുമായി കൗൺസിലിങ് ആവശ്യമെങ്കിൽ ഐപ്പ് തോമസുമായി (713 779 3300) ബന്ധപ്പെടാവുന്നതാണ്.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments