Sunday, May 19, 2024
Homeഅമേരിക്കശുഭദിനം – | 2024 | മെയ് 07 | ചൊവ്വ ✍അർച്ചന കൃഷ്ണൻ

ശുഭദിനം – | 2024 | മെയ് 07 | ചൊവ്വ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ഒരു കാര്യം ചെയ്യുമ്പോൾ അത് സ്നേഹത്തോടെ ചെയ്യുക അല്ലെങ്കിൽ ഒരിക്കലും ചെയ്യരുത് “

മഹാത്മാ ഗാന്ധി

ആൾക്കൂട്ടത്തിന് ചില പ്രത്യേകതകളുണ്ട്, ആൾക്കൂട്ടത്തിൽ വിവിധ സ്വഭാവക്കാരാണുള്ളത് അതിനാൽ പ്രലോഭനങ്ങൾ ഏറെയുണ്ടാകും.
അന്ധത ബാധിച്ച ആൾക്കൂട്ടത്തെ അനുനയിപ്പിക്കാനുള്ള എളുപ്പമാർഗം അവരുടെ അന്ധതയെ പ്രകീർത്തിക്കുകയാണ്. അവരുടെ മുൻപ്പിൽ പ്രകാശം ചൊരിഞ്ഞിട്ട് ഒരു കാര്യവുമില്ല. വിവേചനശേഷിയേക്കാൾ വൈകാരികതയായിരിക്കും അവരുടെ ചാലകശക്തി. മുന്നിൽ നിൽക്കുന്നവർ വിളിച്ചുപറയുന്നത് ഏറ്റു വിളിക്കുന്നതിനപ്പുറം തങ്ങളെന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മറ്റാർക്കും അറിവുണ്ടാകില്ല. അവരുടെ വാക്കുകളും പ്രവർത്തികളും പ്രകോപനപരമായിരിക്കും. എതിരാളികളെ സൃഷ്ടിക്കുകയും, തോല്പ്പിക്കുകയുമാണ് അവരുടെ വിനോദം.

വിചാരത്തോടെയും,വിവേകത്തോടെയും നീങ്ങുന്ന ഒരാൾക്കൂട്ടവും ഒരിടത്തും രൂപപ്പെടില്ല. ആൾക്കൂട്ടത്തെ നേരിടാൻ നയങ്ങളാണ് ഫലപ്രദം.നിയമം കൊണ്ട് നേരിടണമെങ്കിൽ ആൾ ബലവും ഉപകരണങ്ങളും വേണ്ടിവരും.
കാലാവസ്ഥ കലാപ കലുഷിതമാകും. അടിച്ചമർത്തിയാലും മറ്റൊരവസരത്തിനു വേണ്ടി അവർ തക്കം പാർക്കും. നയങ്ങളിലൂടെ നേരിട്ടാൽ ഏതൊരാരാൾക്കൂട്ടവും ശാന്തരാകും. തങ്ങളുടെ വികാരങ്ങളെ പ്രീണിപ്പിക്കുന്നവരിലേക്ക് കരുണ ഏതൊരാരാൾക്കൂട്ടത്തിനുമുണ്ടാകും.

എതിരാളികളെ അനുകൂലികളാക്കുകയാണ് യഥാർത്ഥ ജയം.ബലപ്രയോഗംകൊണ്ട് കീഴ്പ്പെടുത്തിയാലും തനിയെ ബലം ആർജ്ജിക്കുവാനുള്ള പ്രവണത അവരിൽ അവശേഷിക്കും.എതിർത്തു തോൽപ്പിക്കപ്പെടുന്നവന്റെ മനസ്സിനേറ്റ മുറിവ് നീറികൊണ്ടിരിക്കും. അത് തലമുറകളിലേക്ക് പോലും കൈമാറ്റം ചെയ്യപ്പെടും. ഒറ്റപ്പെട്ടവന്റെ ന്യായീകരണങ്ങൾക്ക് ഒരു ജനക്കൂട്ടവും ചെവികൊടുക്കില്ല. തന്ത്രപരമായ സമീപനങ്ങളിലൂടെ അവരിലേയ്ക്കിറങ്ങുകയാണ് മാർഗ്ഗം. ആൾഅക്കൂട്ടത്തിനു നിർബന്ധബുദ്ധിയൊന്നുമില്ല. ആരുടേകൂടെയും കൂടും, തെറ്റും ശരികളുമില്ല, പ്രകോപനപരമായ തീരുമാനങ്ങളാണ് അവിടെ പ്രതിഭലിക്കുക

സ്നേഹത്തോടെ സന്തോഷത്തോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments