Saturday, January 18, 2025
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 24 | ബുധൻ...

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 24 | ബുധൻ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

ന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ “

മഹാകവി കുമാരനാശാൻ

മറ്റുള്ളവരുടെ ജീവിതത്തിനെ പരിഗണിക്കുകയും,കരുണയും സ്നേഹവും കരുതലുമുള്ളവരായി ജീവിക്കുകയും ചെയ്യുന്നതാണ് ജീവിതത്തിന്റെ എറ്റവും വലിയ ധന്യത. ആഗ്രഹിക്കുന്നതൊന്നും ലഭിക്കാത്ത ജീവിതങ്ങൾക്കും,നാളെക്കുറിച്ചും പ്രതീക്ഷകളുണ്ട്. നമ്മുടെ പ്രവൃത്തികൾക്കപ്പുറം നമ്മെ നിയന്ത്രിക്കുന്നതിൽ വിധികൾക്ക് വലിയ സ്ഥാനമാണുള്ളത്. പരിഹരിക്കപ്പെടാത്തയൊരു പ്രശ്നങ്ങളും ഭൂമിയില്ലെന്ന് വിശ്വസിക്കുക.

വിധിയെന്നത് നമ്മുടെ നിയന്ത്രണത്തിലുമല്ല. ചെറുപ്പത്തിൽ കേട്ടിട്ടുള്ളതാണ് ഇടിമിന്നലേറ്റു മരിക്കുമെന്ന് ആരോ പറഞ്ഞതിന് ഇടിമിന്നലേൽക്കാതെ ഒരാളെ പത്തായത്തിനകത്തു ഒളിപ്പിച്ചു എന്നാലവിടെവെച്ചു പാമ്പ്‌ കടിയേറ്റു മരിച്ചു. വിധിയെ തടുക്കുവാനാർക്കും കഴിയില്ല. ജനനമുണ്ടെങ്കിൽ മരണവുമുണ്ട്. നടക്കുന്ന വഴിയിൽ ശ്വാസം നിലച്ചേയ്ക്കാം. എല്ലാവരോടും യാത്ര ചോദിക്കുവാൻ പോലും സമയം തരാതെയാണ് മരണം നമ്മളെക്കൂട്ടി കൊണ്ടുപോകുന്നത്.

ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ വിവേകത്തോടെ പരിഹരിക്കാൻ പഠിക്കുക, ആത്മഹത്യയൊന്നിനുമൊരു പരിഹാരമല്ല. സ്വന്തമായി ആരുടേയും വാക്കുകൾ കേൾക്കാതെ അഹങ്കാരത്തോടെയെടുക്കുന്ന തീരുമാനങ്ങളിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ മറ്റുള്ളവരുടെമേൽ പഴി ചാരാതെ പുനരവലോകനം ചെയ്യുക. ഓരോ പ്രവ്യത്തികളിലും, വാക്കുകളിലും ഉറച്ച തീരുമാനത്തോടെ മുന്നോട്ട് പോകുക. വിധിയുടെ വിളയാട്ടത്തിനു ജീവിതം വിട്ടുകൊടുക്കാതെ സംയമനം പാലിച്ചു ജീവിക്കുക.

എല്ലാവർക്കും സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments