Sunday, December 8, 2024
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 14 | ഞായർ...

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 14 | ഞായർ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“വെണ്ണക്കല്ലിനൊപ്പം ചെളിയും ചേർത്തു വച്ച സൗധമാണ് ജീവിതം”

നഥാനിയൽ ഹെത്രോൺ

എല്ലാവരുടെയും ജീവിതത്തിൽ കയറ്റത്തിന്റെയും,ഇറക്കത്തിന്റെയും ഗ്രാഫുണ്ട്‌. കുന്നിനൊരുയിറക്കമുണ്ടെന്നു പറയുന്നത് പോലെ സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. ഇതിൽ ചുരുക്കം ചിലരുടേതൊഴിച്ചാൽ കർമ്മംകൊണ്ടും അനുഭവംകൊണ്ടും അന്വർത്ഥമാകുന്നുണ്ട്. തന്റെയും ചുറ്റുമുള്ളവരുടെയും പ്രവര്‍ത്തനംകൊണ്ടും അവിചാതമായി വന്നു ഭവിക്കുന്ന കാരണങ്ങൾ കൊണ്ടും നല്ലതും അല്ലാത്തതുമായ അഥവാ തിളങ്ങുന്നതും കരുവാളിച്ചതുമായ അനുഭവങ്ങൾകൊണ്ട് ഓരോ മനുഷ്യന്റെയും ജീവിതം നിറയുന്നു. ജീവിതമെന്നാൽ സന്തോഷദായകവും അതിലേറെ ദുഃഖകരവുമായ അനുഭവങ്ങൾ നിറഞ്ഞതാണ്. അങ്ങനെ നല്ല ചെയ്തികളിലൂടെ ലഭിക്കുന്ന ചാരിതാര്‍ത്ഥ്യവും ഓർമ്മകളിലെപ്പോഴും സന്തോഷവും ആഹ്ലാദവും തരുന്ന അനുഭവങ്ങളെ വെണ്ണക്കല്ലിനൊപ്പവും ചേർത്തും, നിരാശയും വേദനയും ദുഖവും തരുന്ന അനുഭവങ്ങളെ ചെളിയോടൊപ്പവും നമുക്ക് ഉപമിക്കാം.

നമ്മുടെ ജീവിതത്തിന്റെ ഗതിയെന്താണെന്ന് എങ്ങനെ ആയിരുന്നുവെന്ന് എപ്പോഴെങ്കിലുമൊക്കെ തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതമെന്ന സൗധം പടുത്തുയർത്തിയതിൽ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് തന്റെ കർമ്മംകൊണ്ടുള്ള വെണ്ണക്കല്ലുകളാണെന്ന് ഉറപ്പാക്കാനും അതില്‍ അഭിമാനിക്കാനും കഴിയണം.

പ്രിയപ്പെട്ടവരേ ജീവിതമാകുന്ന തോണിയിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും നടുക്കടലിലെത്തുമ്പോളായിരിക്കും കാറും കോളും നിറഞ്ഞു തോണി മുങ്ങാൻ പോകുന്നത്.എന്നാൽ തളർന്നു പോകാതെ ധൈര്യത്തോടെ മുന്നോട്ട് തുഴഞ്ഞു മറുകര കാണുവാൻ ശ്രമിക്കുമ്പോളാണ് വിജയം സാധ്യമാകുന്നത്.വിജയ ലക്ഷ്യത്തോടെ കാര്യങ്ങളെ സമീപിച്ചാൽ മാത്രമേ വിജയം കൈവരിക്കുകയുള്ളു. ഭാവിജീവിതചര്യകൾ വരും തലമുറക്കുകൂടി മാതൃകയാവും വിധം ചിട്ടപ്പെടുത്തി ജീവിക്കാം.

സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments