Sunday, April 14, 2024
Homeഅമേരിക്കപ്രതിഭാ പരിചയം: (71) രമ പ്രസന്ന പിഷാരടി ✍ അവതരണം: മിനി സജി കോഴിക്കോട്

പ്രതിഭാ പരിചയം: (71) രമ പ്രസന്ന പിഷാരടി ✍ അവതരണം: മിനി സജി കോഴിക്കോട്

മിനി സജി കോഴിക്കോട്

പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും ഗവണ്മെന്റിന്റ് സ്കൂൾ അദ്ധ്യാപികയായിരുന്ന എറണാകുളം വടക്കൻ പറവൂർ, പെരുവാരത്ത് കമല പിഷാരസ്യാരുടെയും മകളായി കോട്ടയത്ത് ജനനം. കോട്ടയം മൗണ്ട് കാർമ്മൽ കോൺവെൻറ് ഗേൾസ് ഹൈസക്കൂൾ, ബസേലിയസ് കോളേജ്, സി എം എസ് കോളേജ്, ബാംഗ്ളൂർ സെന്റ് ജോസഫ്സ് ഈവനിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം. സോഷ്യോളജിയിൽ ബിരുദാനന്തബിരുദം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ ഹ്യൂമൺ റിസോഴ്സസ്. ബി പി എൽ കോർപ്പറേറ്റ് ഡിവിഷനിൽ 9 വർഷം ജോലി ചെയ്തിട്ടുണ്ട്.

കവിതയിലാണ് ആദ്യക്ഷരം കുറിച്ചിരിക്കുന്നത്. സ്ക്കൂളിലെ ആദ്യ കവിതാ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പ്രവാസകാലത്ത് സാഹിത്യം മനസ്സിലുണ്ടായിരുന്നു. എഴുതാനായില്ല എന്ന ദു:ഖവുമായി അല്പം വൈകി കവിതയുടെ വിടാതെയുള്ള ഭ്രാന്തിൽ വീണ്ടുമെഴുതിത്തുടങ്ങി

നക്ഷത്രങ്ങളുടെ കവിത, അർദ്ധനാരീശ്വരം,.സൂര്യകാന്തം, കുചേലഹൃദയം,
കവിതയിൽ നിന്ന് കൈതൊട്ടുണർത്തിടാം, ശരത്കാലം, അതിജീവിത, വാക്കിലൊതുങ്ങാത്ത മൗനം, ഗൂഢം എന്നിങ്ങനെ 9 കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാകവി ഓ എൻ വി, സുഗതകുമാരി ടീച്ചർ, മഹാകവി അക്കിത്തം, സച്ചിദാനന്ദൻ മാഷ് എന്നിവരുടെ അവതാരികകളും, അനുഗ്രഹങ്ങളും സമാഹാരങ്ങൾക്ക് ലഭിച്ചിട്ടുണ്ട്

കവിതയേകിയ അനുഗ്രഹങ്ങൾ: സ്ക്കൂളിൽനടന്ന ആദ്യകവിതാ മൽസരത്തിൽ ഒന്നാംസ്ഥാനം, കൈരളി കവിതാ പുരസ്ക്കാരം , കോൺഫെഡറേഷൻ ഓഫ് ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ പോയട്രി പ്രൈസ്. ബി സി കെയുടെ യുവകലാശ്രേഷ്ട പുരസ്ക്കാരം, കേരളസമാജം ദൂരവാണിനഗർ കവിതാ പുരസ്കാരം , കവി അയ്യപ്പൻ പുരസ്ക്കരം, എൻ ബി അബു മെമ്മോറിയൽ പ്രൈസ്, പ്രതിലിപി പോയട്രി പ്രൈസ്, ഫഗ്മ പോയട്രി പ്രൈസ്, സർഗ്ഗഭൂമി ബുക്ക്സ് പോയട്രി പ്രൈസ്, ചെന്നൈ കവിസംഗമം പോയട്രി പ്രൈസ്, സുവർണ്ണ കേരളസമാജം പോയട്രി പ്രൈസ്, കുന്ദലഹള്ളി കേരളസമാജം കെ.വി.ജി നമ്പ്യാർ സ്മാരക പുരസകാരം, ശാസ്ത്രസാഹിത്യവേദി ജൂബിലി കവിതാ പ്രൈസ്, വാഗ്ദേവത പൂനെ കവിതാ പുരസക്കാരം, പ്രൈം ഇന്ത്യ പോയട്രി പ്രൈസ് ഹാവൻ പോയട്രി പ്രൈസ്, പരസ്പരം എം കെ കുമാരൻ സ്‌മാരക കവിതാ പ്രൈസ്, പി പി നാരായണൻ സ്‌മാരക കഥ/കവിതാ പുരസ്കാരം, പ്രഥമ കുറത്തിയാടൻ സ്‌മാരക പുരസ്കാരം, സപര്യ രാമായണ കവിതാപുരസ്‌കാരം ഇങ്ങനെ കവിതയിലും ചില കഥാമൽസരങ്ങളിലും കേരളത്തിലും ഇന്ത്യയിലുമായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വെയിൽ മഴക്കഥകൾ എന്ന സെൽഫ് എഡിറ്റഡ് പ്രവാസി കഥ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിരവധി മലയാളം, ഇംഗ്ലീഷ് സമാഹാരങ്ങളിൽ കഥയും കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും, ഗ്ലോബൽ മീഡിയയിലും കൃതികൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ചെറി ബുക്സ് പ്രസിദ്ധീകരിച്ച 24 പെൺകഥകളിലും, കാക്കനാടൻ കഥോൽസവകഥകളിലും കഥകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്

അക്ഷരസ്ത്രീ (ദി ലിറ്റററി വുമൺ) നോവൽ മൽസരത്തിൽ പ്രൈസ് ലഭിച്ചിട്ടുണ്ട് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘അമ്മുവിൻ്റെ ഭൂമി’ എന്ന ബാലസാഹിത്യനോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ സംഘടനയായ ക്രിയേറ്റിവ് വിമൻ്റെ വൈസ് പ്രസിഡൻ്റും, സർഗ്ഗ ഇ-മാഗസിൻ്റെ പ്രധാന എഡിറ്ററുമാണ്. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments